Advertisement

‘സ്കിൻ ക്യാൻസർ സത്യമാണ്, ഇന്ന് എൻ്റെ മൂക്കില്‍ നിന്ന് മുറിച്ചുകളഞ്ഞു’: ഇടയ്ക്ക് പരിശോധന നടത്തിയാൽ പെട്ടന്ന് കണ്ടുപിടിക്കാം; മൈക്കൽ ക്ലാർക്ക്

2 hours ago
Google News 2 minutes Read

മൂക്കിൽ നിന്ന് സ്കിൻ ക്യാൻസർ നീക്കം ചെയ്ത ഫോട്ടോ പങ്കിട്ട് ഓസീസ് മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്. മൈക്കല്‍ ക്ലാർക്ക് തന്നെയാണ് ഇക്കാര്യം തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ അറിയിച്ചത്. പെട്ടെന്ന് രോഗം കണ്ടുപിടിയ്ക്കാൻ കഴിഞ്ഞെന്നും ഇടയ്ക്കിടെ പരിശോധന നടത്തണമെന്നും അദ്ദേഹം തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലില്‍ കുറിച്ചു. നിരന്തരം ആരോഗ്യ പ്രശ്‍നങ്ങളാൽ വേട്ടയാടപ്പെടുന്ന ക്ലാർക്ക് സ്കിൻ ക്യാൻസറിൽ ജാഗ്രത പുലർത്താൻ ആരാധകരോട് നിർദേശം നൽകുകയും ചെയ്തു.

‘സ്കിൻ ക്യാൻസർ സത്യമാണ്. പ്രത്യേകിച്ച്‌ ഓസ്ട്രേലിയയില്‍. ഇന്ന് എൻ്റെ മൂക്കില്‍ നിന്ന് മറ്റൊരെണ്ണം മുറിച്ചുകളഞ്ഞു. ഇടയ്ക്കിടെ ത്വക്ക് പരിശോധന നടത്തണമെന്ന് എല്ലാവരെയും ഓർമ്മിപ്പിക്കുകയാണ്. പ്രതിരോധമാണ് ചികിത്സയെക്കാള്‍ ഉത്തമം. പക്ഷേ, എൻ്റെ കാര്യത്തില്‍ ഇടയ്ക്കിടെയുള്ള പരിശോധനയും വേഗം കണ്ടുപിടിച്ചതുമാണ് പ്രധാനമായത്. ഡോ. ബിഷ് സോളിമന് നന്ദി. എളുപ്പത്തില്‍ കണ്ടുപിടിക്കാനായി.’- ക്ലാർക്ക് കുറിച്ചു.

ഓസ്‌ട്രേലിയ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാൻമാരില്‍ ഒരാളാണ് ക്ലാർക്ക്. 2004 മുതല്‍ 2015 വരെ നീണ്ട കരിയറില്‍ 115 ടെസ്റ്റുകളിലും 245 ഏകദിനങ്ങളിലും 34 ട്വന്റി 20 മത്സരങ്ങളിലും അദ്ദേഹം രാജ്യത്തിനായി കളിച്ചു. ക്ലാർക്കിന്റെ നായകത്വത്തിലാണ് ഓസ്‌ട്രേലിയ 2013-14ലെ ആഷസ് പരമ്ബരയും 2015ലെ ഏകദിന ലോകകപ്പും സ്വന്തമാക്കിയത്. 74 ടെസ്റ്റുകളിലും 139 ഏകദിനങ്ങളിലും അദ്ദേഹം ടീമിനെ നയിച്ചു.

Story Highlights : michael clarke shares photo skin cancer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here