ഡിഎന്‍എ ടെസ്റ്റിന് തയ്യാറല്ലെന്ന് ധനുഷ്

ധനുഷ് മകനാണെന്ന് ആവശ്യപ്പെട്ട് വൃദ്ധ ദമ്പതികള്‍ നല്കിയ പരാതിയില്‍ ഡിഎന്‍എ ടെസ്റ്റിന് തയ്യാറാകില്ലെന്ന് ധനുഷ് കോടതിയില്‍. തന്റെ ആത്മാര്‍ത്ഥതയേയും സ്വാകാര്യതയേയും ആര്‍ക്കും ടെസ്റ്റ് ചെയ്യാനാകില്ല, ഒന്നും ഒളിക്കാനും ഇല്ലെന്നാണ് ധനുഷ് പറയുന്നത്. എന്നാല്‍ പരിശോധനയ്ക്ക് തയ്യാറല്ലെന്നും താരം പറയുന്നു.
കേസ് ബാലിശമാണ്. മാസം 65,000 രൂപ നല്‍കണമെന്ന ദമ്പതികളുടെ ആവശ്യം തള്ളണമെന്നും ധനുഷ് കോടതിയോട് ആവശ്യപ്പെട്ടു. ഇത്തരം കേസുകളിൽ ഡിഎൻഎ ടെസ്റ്റ് തെളിവായി സ്വീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി തന്നെ ഒന്നിലധികം കേസുകള്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് ധനുഷിന് വേണ്ടി ഹാജരായ അഭിഭാഷകന് അഭിപ്രായുപ്പെട്ടു.
മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്- മീനാക്ഷി ദമ്പതികളാണു ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്ന് കാണിച്ച് കോടതിയെ സമീപിച്ചിരിക്കുന്നത്. തെളിവായി ദമ്പതികള്‍ നല്കിയ അടയാളങ്ങള്‍ ലേസര്‍ ചികിത്സയിലൂടെ താരം മായ്ച് കളഞ്ഞതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. വെങ്കിടേഷ് പ്രഭു എന്നാണ് ധനുഷിന്റെ ആദ്യപേരെന്ന് ദമ്പതികള്‍ അവകാശപ്പെടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here