സിപിഎമ്മിന് പരസ്യമറുപടിയുമായി കാനം

സിപിഎമ്മിന് പരസ്യമറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. സിപിഐയുടെ നിലപാട് പ്രതിപക്ഷത്തിന്റേതല്ല, ഇടതുപക്ഷത്തി ന്റേതാണെന്ന് കാനം പറഞ്ഞു. സിപരിഐയ്ക്ക് പ്രതിപക്ഷ നിലപാടെന്ന സിപിഎം പോലിറ്റ് ബ്യൂറൊ അംഗം പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു കാനം.
കാരാട്ട് പരസ്യമായി പറഞ്ഞതിനാലാണ് താനും പരസ്യമായി മറുപടി നൽകുന്നതെ ന്നും കാനം. ഇ പി ജയരാജനെ പരിഹസിച്ചും കാനം രംഗത്തെത്തി. മേലാവി എന്ന പ്രയോഗം മലയാള ഭാഷയ്ക്കുള്ള സംഭാവനയാണ്. വലിയ ആളുകളെ പറ്റി പ്രതികരി ക്കാൻ താൻ ആളല്ലെന്നും കാനം.
മുഖ്യമന്ത്രിയ്ക്കും കാനത്തിന്റെ വിമർശനം. യുഎപിഎ നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഇടത് വിരുദ്ധമാണെന്നും പോലീസിന്റെ പ്രവർത്തനത്തിൽ തൃപ്തനാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും കാനം വ്യക്തമാക്കി. സമരംകൊണ്ട് എന്ത് നേടി എന്ന് ചോദിച്ചത് പണ്ട് മുതലാളിമാരാണ്. ജിഷ്ണുകേസിലെ പോലീസ് നടപടി ഇടത് വിരുദ്ധമാണെന്നും കാനം ഓർമ്മിപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here