പാലക്കാട്- പാലരുവി എക്സ്പ്രസ് 19ന്

പുനലൂര്‍-പാലക്കാട്-പാലരുവി എക്സ്പ്രസ് ഈ മാസം 19ന് സര്‍വ്വീസ് ആരംഭിക്കും. 19ന് ഉച്ചയ്ക്ക് നടക്കുന്ന ചടങ്ങില്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ട്രെയിന്‍ ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന ദിവസം എറണാകുളം വരെ മാത്രമേ സര്‍വ്വീസ് ഉണ്ടാകൂ. പുലർച്ചെ 3.25നു പുനലൂരിൽനിന്നു പുറപ്പെടുന്ന ട്രെയിൻ (16791) 4.40നു കൊല്ലത്തും 9.35ന് എറണാകുളം നോർത്തിലും എത്തും.
ആവണീശ്വരം, കൊട്ടാരക്കര, എഴുകോൺ, കുണ്ടറ, പെരിനാട്, മൺട്രോതുരുത്ത്, ശാസ്താംകോട്ട, ഒാച്ചിറ, കായംകുളം, മാവേലിക്കര, ചെറിയനാട്, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശ്ശൂര്‍, ഒറ്റപ്പാലം, പാലക്കാട് ഇവയാണ് സ്റ്റോപ്പുകള്‍.
തിരിച്ചുള്ള ട്രെയിന്‍ പാലക്കാട് നിന്ന് വൈകിട്ട് നാലിന് പുറപ്പെടും. രാത്രി 1.20ന് പുനലൂരെത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here