ആ കാരവാന് തന്റേതല്ലെന്ന് ദിലീപ്

മൂലമറ്റത്തിന് സമീപം മറിഞ്ഞു എന്ന തരത്തില്‍ പ്രചരിക്കുന്ന കാരവാന് തന്റേതല്ലെന്ന് നടന് ദിലീപ്. തനിക്ക് സ്വന്തമായി കാരവാന് ഇല്ലെന്നും മറിഞ്ഞത് താന്‍ കുമാരസംഭവം എന്ന സിനിമാ ചിത്രീകരണ സമയത്ത് ഉപയോഗിച്ച കാരവാനാണെന്നും ദിലീപ് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ജാവേദ് ചെമ്പ് എന്ന പ്രൊഡകഷൻ കണ് ട്രോളറാണ് കാരവാന്റെ ഉടമ. അപകടത്തില്‍ ഡ്രൈവറടക്കമുള്ളവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
ദിലീപിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം
പ്രിയപ്പെട്ടവരെ, ഇന്ന് മൂലമറ്റത്തിനടുത്തുവച്ച് ഒരു കാരവൻ അപകടത്തിൽ പെട്ടു,ഈ കാരവൻ എന്റേതാണു എന്നമട്ടിൽ സോഷ്യൽ മീഡിയായിലും,എന്നെ “ഒരുപാട് “സഹായിക്കുന്ന ചില പത്രങ്ങളുടെ ഓൺലൈൻ പേജുകളിലും വാർത്തകൾ വരുന്നതായും,അതിനു സോഷ്യൽ മീഡിയായിൽ മുഖമില്ലാത്ത “ചില മാന്മ്യാർ “വേണ്ട രീതിയിൽ പ്രചരണം നടത്തുന്നതായും അറിഞ്ഞു, അതുകൊണ്ട് എല്ലാവരുടേയും അറിവിലേക്കായ് പറയുന്നു,എനിക്ക് സ്വന്തമായ് കാരവനില്ല,മറിഞ്ഞ കാരവാന്റെ ഉടമ ജാവേദ് ചെമ്പ് എന്ന പ്രൊഡകഷൻ ക്ൺ ട്രോളറാണു,സിനിമകളുടെ സെറ്റിൽ വാടകയ്ക്കു നൽകുന്നതാണിത്,”കമ്മാരസംഭവം ” എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ഈ കാരവൻ ഞങ്ങൾ ഉപയോഗിച്ചിരുന്നു,ഈശ്വരകൃപയാൽ അതിൽ ജോലിചെയ്യുന്ന പാവപ്പെട്ട തൊഴിലാളികൾ അപകടമൊന്നുമില്ലാതെ രക്ഷപ്പെട്ടു എന്നതാണു എന്നെ സംബന്ധിച്ച് ആശ്വാസം, എല്ലാവർക്കും ഉയർത്തേഴുന്നേൽപ്പിന്റെ വിശുദ്ധ ഈസ്റ്റർ ആശംസകൾ in Advance.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here