നിരപരാധിത്വം തെളിയിച്ചാല്‍ എകെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കും:പവാര്‍

pawar

നിരപരാധിത്വം തെളിയിച്ചാല്‍ എകെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുമെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍. തോമസ് ചാണ്ടിയുടെ സാന്നിധ്യത്തിലാണ് പവാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഗോവയില്‍ എന്‍.സി.പി., ബി.ജെ.പിയെ പിന്തുണച്ചുവെന്ന ആരോപണം ശരിയല്ലെന്ന് പവാര്‍ വ്യക്തമാക്കി.

മന്ത്രിസഭയുണ്ടാക്കുന്നതില്‍ ഗോവയില്‍ കോണ്‍ഗ്രസിന് വീഴ്ച പറ്റിയെന്നും പവാര്‍ വ്യക്തമാക്കി. ബി.ജെ.പിക്കെതിരെ മതേതര-ജനാധിപത്യ-പുരോഗമന ശക്തികളുടെ കൂട്ടായ്മ ഉണ്ടാവേണ്ടതുണ്ട്. അതിനു വേണ്ടിയാണ് എന്‍.സി.പി. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും പവാര്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top