നന്നാക്കാന്‍ പറ്റുമെന്ന് ഉറപ്പില്ലാത്ത വണ്ടി നന്നാക്കാന്‍ 1.40ലക്ഷം രൂപ,വ്യത്യസ്ത പ്രതിഷേധവുമായി യുവാവ്

കൊല്ലം ടൗണിലേക്ക് എത്തുമ്പോള്‍ ക്ലോക്ക് ടവറിന് താഴെ ഒരു കാര്‍ കാണാം.. കറുത്ത മാറ്റ് ഫിനിഷിലെ സ്പോര്‍ട്സ് ലുക്കില്‍ ഒരു സുന്ദരന്‍ കാര്‍. ഷവര്‍ലയുടെ ഏറ്റവും വിലക്കൂടിയ ക്രൂയിസ് എല്‍ടിഎസ്. ഇന്നത്തെ ഷോറും വില 22ലക്ഷം രൂപയോളം വരും. എന്നാല്‍ ഇതല്‍പം പഴയ മോഡലാണ്, എന്നാലും ഇതിന്റെ സ്റ്റൈലിഷ് ലുക്കിന് അല്‍പം പോലം കോട്ടം പറ്റിയിട്ടില്ല. ആകെ ഉള്ള ഒരു പ്രശ്നം കാറ് മുഴുവന്‍ ഫ്ലക്സ് ബോര്‍ഡുകളാണ് എന്നത് മാത്രമാണ്. ഇനി ഫ്ളക്സിലെ ആ വരികളിലേക്ക് നോക്കിയാല്‍ ഒരു കാര്‍ പ്രേമിയോട് ഒരു സര്‍വ്വീസ് സെന്റര്‍ അതും ഒരു അംഗീകൃത സര്‍വ്വീസ് സെന്റര്‍ നടത്തിയ വിശ്വാസവഞ്ചനയുടെ കഥ മനസിലാകും.
അല്‍പം ഫ്ളാഷ് ബാക്ക്
നാല് കൊല്ലം മുമ്പ് കൊല്ലം ദീദി മോട്ടോഴ്സില്‍ നിന്ന് കൊല്ലം സ്വദേശി പ്രശാന്ത് വാങ്ങിയതാണ് ഈ വണ്ടി. എംആര്‍എഫിന്റെ പ്രൊഫഷണല്‍ റേസ് ഡ്രൈവറായ പ്രശാന്തിന് കാറുകള്‍ ഒരു ഹരമാണ്. ഈ ഹരത്തിന്റെ ഭാഗമായി ബെന്‍സ്, ബിഎംഡബ്യൂ, ട്വയോറ്റയുടെ സ്പോര്‍ട് യൂട്ടിലിറ്റി വണ്ടിയായ സെറാ, മിസ്തുബുഷി തുടങ്ങിയ വാഹനങ്ങള്‍ പ്രശാന്തിന്റെ ഗ്യാരേജില്‍ കയറിപ്പറ്റിയിരുന്നു. ആ കൂട്ടത്തിലേക്കാണ് ഈ കാറിന്റെയും വരവ്. മൂന്ന് കൊല്ലം പഴക്കമുള്ള ഈ വണ്ടി 18 ലക്ഷം രൂപ നല്‍കിയാണ് പ്രശാന്ത് വാങ്ങിയത്.
ഇനി വര്‍ത്തമാനത്തിലേക്ക് വരാം
പ്രശാന്തിന്റെ വാക്കുകള്‍ കടമെടുത്താല്‍ ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപ നല്‍കിയാല്‍ കാറ് നന്നാക്കി തരാം എന്ന് ദിദീ മോട്ടേഴ്സ് വാക്ക് കൊടുത്തിട്ടുണ്ട്, എന്നാല്‍ ഒരു കണ്ടീഷന്‍ ,നന്നാകുമോ എന്ന് ഉറപ്പില്ല!! അത്തരത്തില്‍ യാതൊരു ഉറപ്പും ഇല്ലാതെ പണിക്ക് 1,40, 000 രൂപ എന്തിനാണ് ദിദീ അധികൃതര്‍ ആവശ്യപ്പെടുന്നത്??? പോരാത്തതിന് കൊല്ലത്ത് ശരിയാക്കാന്‍ പറ്റാത്ത ഈ കുഴപ്പം പരിഹരിക്കാന്‍ കാറ് തലസ്ഥാനത്തെ ദിദീ സര്‍വീസ് സെന്ററിലെത്തിക്കണം, അതും പ്രശാന്ത് 10,000 രൂപ മുടക്കി അവിടെയെത്തിച്ചാല്‍ മാത്രം. ഇനി ഈ പതിനായിരം രൂപയും നല്‍കി, ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപ സർവീസിനായി നല്‍കിയിട്ടും വണ്ടി ശരിയായില്ലെങ്കില്‍ എന്ത് ചെയ്യും?? ഇതിന് ഉത്തരം നല്‍കാന്‍ കഴിയാത്തടുത്തോളം കാലം ഈ കഥ വിവരിക്കുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ നിറഞ്ഞ കാര്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നിറുത്തി ഇടാന്‍ തന്നെയാണ് പ്രശാന്തിന്റെ തീരുമാനം. പകുതി തുകയെങ്കിലും നല്‍കാതെ സര്‍വീസ് സെന്ററില്‍ കൊണ്ടുവരണ്ട എന്ന നിലപാടിലാണ് ദീദി അധികൃതരെന്ന് പ്രശാന്ത് പറയുന്നു.
എന്നാല്‍ നാല് വര്‍ഷം മുമ്പ് കാറ് വാങ്ങിയപ്പോള്‍ മാത്രമാണ് അതിന്റെ ഉടമ ദിദീയിലെത്തിയതെന്നും, അതിന് ശേഷം ദീദിയുമായി ബന്ധപ്പെട്ടില്ലെന്ന് ദീദി അധികൃതര്‍ ട്വന്റിഫോറിനോട് വ്യക്തമാക്കിയത്. കൂടുതല്‍ പരാതി ലഭിച്ചാല്‍ നടപടി എടുക്കുമെന്നും ദീദി മോട്ടോഴ്സ് അധികൃതര്‍ അറിയിച്ചു.
cheating deedi motors | trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here