പളനിസ്വാമി വിഭാഗം ഒപിഎസ് പക്ഷത്തേക്ക് ?

എഐഎഡിഎംകെയിൽ ചർച്ചകൾ പുരോഗമിക്കുന്നു. പനീർശെൽവം വിഭാഗവും തമിഴ്‌നാട് മുഖ്യമമന്ത്രി കെ പളനി സ്വാമി വിഭാഗവും ഒന്നിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഇന്ന് ഉണ്ടായേക്കുമെന്ന് സൂചന.
കഴിഞ്ഞ ദിവസം മന്ത്രിസഭയിലെ ഭൂരിഭാഗംപേരും ശശികല വിഭാഗം വിട്ട് പോകാൻ തയ്യാറെടുക്കുകയാണെന്നും നേതൃത്വത്തോടുള്ള വിയോജിപ്പാണ് ഇതിന് പിന്നിലെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
തിങ്കളാഴ്ച രാത്രി വൈദ്യുതിമന്ത്രി കെ തങ്കമണിയുടെ ഔദ്യോഗിക വസതിയിൽ മന്ത്രിമാരുടെ യോഗം ചേർന്നിരുന്നു. അദായനികുതി വകുപ്പിന്റെ അന്വേഷണം നേരിടുന്ന ആരോഗ്യമന്ത്രി സി വിജയഭാസ്‌കർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു. അതേസമയം മുഖ്യമന്ത്രി പളനിസ്വാമി യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here