തേജ് ബഹദൂർ യാദവിനെ ബിഎസ്എഫ് പുറത്താക്കി

thej bahadur

സൈനികർക്ക് ലഭിക്കുന്നത് മോശം ഭക്ഷണമെന്ന് വീഡിയോയിലൂടെ തുറന്ന് പറഞ്ഞ ജവാൻ തേജ് ബഹദൂർ യാദവിനെ ബിഎസ്എഫ് പുറത്താക്കി. അച്ചടക്ക ലംഘനം നടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് തേജ് ബഹദൂർ മൂന്ന് മാസമായി സൈനിക വിചാരണയിലായിരുന്നു.

തേജ് ബഹദൂറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം നേടുകയും ലോകം സൈന്യത്തിനെതിരെ തിരിയുകയും ചെയ്തിരുന്നു. ഇത് സൈന്യത്തിന്റെ അന്തസ്സിന് കോട്ടമുണ്ടാക്കി എന്ന വിചാരണക്കോടതിയുടെ കണ്ടെത്തലിനെ തുടർന്നാണ് നടപടി. സ്വയം വിരമിക്കാനുള്ള അപേക്ഷ തേജ് ബഹദൂർ വിചാരണയ്ക്കിടെ സമർപ്പിച്ചെങ്കിലും ഇത് അംഗീകരിക്കാൻ കോടതി തയ്യാറായില്ല.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More