ശശികല രാജി വയ്ക്കട്ടെ, ലയനത്തിന് തയ്യാറെന്ന് ഒപിഎസ്

എഐഎഡിഎംകെയിൽ വീണ്ടും പുതിയ പ്രതിസന്ധിയ്ക്ക് തിരികൊളുത്തി മുൻ മുഖ്യമന്ത്രി ഒ പനീർശെൽവം. ഒപിഎസ് പക്ഷത്തിന്റെയും ശശികല പക്ഷത്തിന്റെയും ലയനത്തിന് പുതിയ ഉപാദികളുമാാണ് ഒപിഎസ് രംഗത്തെത്തിയിരിക്കുന്നത്. പാർട്ടി ജനറൽ സെക്രട്ടറി ശശികല നടരാജനെയും ടി ടി വി ദിനകരനെയും പാർട്ടിയിൽനിന്ന് പുറത്താക്കിയതിന്റെ രേഖ വേണമെന്ന് ഒപിഎസ് പക്ഷം ആവശ്യപ്പെട്ടു.
ഇരുവരുടെയും രാജിക്കത്ത് കാണിക്കണമെന്നതാണ് ഒപിഎസ് പക്ഷത്തിന്റെ ആവശ്യം. ശശികലയും ദിനകരനും പാർട്ടി നേതൃത്വത്തിലില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം. മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തിൽ സിബിഐ അന്വേഷണത്തിന് സർക്കാർ ശുപാർശ ചെയ്യണമെന്നും ഒപിഎസ് മുന്നോട്ട് വച്ചു. എന്നാൽ ഉപാധിരഹിത ചർച്ചകൾക്ക് സ്വാഗതം എന്നാണ് മുഖ്യമന്ത്രി പഴനി സ്വാമി പക്ഷം അറിയിക്കുന്നത്.
O Paneerselvam| Tamilnadu| Palaniswami| Sasikala| T T V Dinakaran|
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here