Advertisement

പെമ്പിളൈ ഒരുമൈ വീണ്ടും സമരത്തിലേക്ക്

April 20, 2017
1 minute Read
pembilai orumai

കേരള ചരിത്രത്തിലെ വേറിട്ട സമരവുമായി എത്തിയ പെമ്പിളൈ ഒരുമൈ വീണ്ടും സമരത്തിലേക്ക്. ഒേരക്കർ കൃഷി ഭൂമി ഓരോ തോട്ടം തൊഴിലാളി കുടുംബത്തിനും എന്ന മുദ്രാവാക്യവുമായാണ് സമരത്തിനൊരുങ്ങുന്നത്.

ടാറ്റ അടക്കമുള്ള കയ്യേറ്റ മാഫിയകൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ച് പിടിച്ച് തൊഴിലാളികൾക്ക് നൽകണമെന്നതാണ് ആവശ്യം. ഇതിനായി ഏപ്രിൽ 22 ന് ഉച്ചയ്ക്ക് 2 മണിമുതൽ സമര പ്രഖ്യാപന കൺവെൻഷൻ ചേരും.

അതേസമയം, കഴിഞ്ഞ 4 മാസമായി സംഘടന പ്രവർത്തനത്തിൽ നിന്ന് വിട്ട് നിൽക്കുകയും തുടർച്ചയായി 9 മീറ്റിംഗികളിൽ പങ്കെടുക്കാതെ സംഘടന പ്രവർത്തനത്തിൽ ഗുരുതര വീഴ്ച വരുത്തുകയും ചെയ്ത പെമ്പിളൈ ഒരുമൈയുടെ നിലവിലെ പ്രസിഡന്റ് ലിസ്സി സണ്ണിയെ തൽസ്ഥാനത്തുനിന്ന് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്യുവാൻ എക്‌സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചു. നിലവിലെ വൈസ് പ്രസിഡന്റ് കൗസല്യ തങ്കമണിക്ക് പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകുവാനും കമ്മറ്റി തീരുമാനിച്ചു.

 

pembilai orumai| Munnar| Strike|

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top