മോഹൻലാലിന്റെ മാല ലേലത്തിൽ സ്വന്തമാക്കി അരുണ്‍ പ്രഭാകര്‍

പുലിമുരുകനിൽ മോഹൻലാൽ ഉപയോഗിച്ച മാല ലേലത്തിൽ സ്വന്തമാക്കിയ ആരാധകന് മോഹൻലാൽ തന്നെ മാല സമ്മാനിച്ചു. വാശിയേറിയ ഓൺലൈൻ ലേലത്തിനൊടുവിൽ 115000 രൂപയ്ക്ക് അരുണ്‍ പ്രഭാകറാണ് ആണ് മാല സ്വന്തമാക്കിയത്.
മോഹൻലാലിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റ് ആയ ദി കംപ്ലീറ്റ് ആക്ടർ ഡോട്ട് കോമിന്റെ നോൺ പ്രോഫിറ്റബിൾ ഇ കൊമേഴ്‌സ് പോർട്ടലായ ലാൽ സ്‌റ്റോറാണ് ലേലം സംഘടിപ്പിച്ചത്. കൊച്ചി ട്രാവൻകൂർ കോർട്ടിൽ വച്ച് നടന്ന ചടങ്ങിലാണ് വിജയിക്ക് മാല സമ്മാനിച്ചത്.
ലേലത്തിലൂടെ ലഭിച്ച തുക ദി കംപ്ലീറ്റ് ആക്ടർ ഡോട്ട് കോമിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് വിനിയോഗിക്കുക. സൗത്ത് ഇന്ത്യയിൽ ആദ്യമായാണ്ഒരു നടൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഇ കൊമേഴ്‌സ് പോർട്ടൽ ആരംഭിക്കുന്നത്. ലാൽ സ്‌റ്റോർ വഴി മോഹൻലാൽ എഴുതിയതും മോഹൻലാലിനെ കുറിച്ച് മറ്റുള്ളവര്‍ എഴുതിയതുമായ പുസ്തകങ്ങൾ ഓൺലൈനിലൂടെ സ്വന്തമാക്കാം.
മോഹൻലാലിന്റെ കൈയ്യൊപ്പോട് കൂടി ആയിരിക്കും പുസ്തകങ്ങൾ ലഭിക്കുക. കൂടാതെ മോഹൻലാലിന്റെ പെയിന്റിംഗ്‌സ്, ലാല്‍ തന്റെ സിനിമകളിൽ ഉപയോഗിച്ച പ്രോപ്പർട്ടീസ് തുടങ്ങിയവയും ലേലത്തിൽ ആരാധകർക്ക് സ്വന്തമാക്കാം. മോഹൻലാലിന്റെ കയ്യൊപ്പോടുകൂടിയ ടീഷർട്ടുകൾ ഉടൻതന്നെ ലാൽ സ്റ്റോറിൽ ലഭ്യമാകും.
pulimurugan| mohanlal| The Complete Actor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here