Advertisement

ഹണിട്രാപ്; ചാനൽ പ്രവർത്തകരുടെ ജാമ്യാപേക്ഷ പരിഗണിക്കന്നതിൽ നിന്ന് ജഡ്ജി പിൻമാറി

April 21, 2017
1 minute Read
Honey-Trap honey trap case honey trap case another petition to be considered today

ഫോൺവിളി വിവാദത്തിൽ റിമാൻഡിൽ കഴിയുന്ന ചാനൽ പ്രവർത്തകരുടെ ജാമ്യാപേക്ഷ പരിഗണിക്കന്നതിൽ നിന്ന് ജഡ്ജി പിൻമാറി. ചാനൽ കേസന്വേഷണവു മായി സഹകരിക്കുന്നില്ലെന്നും പെൻഡ്രൈവും ലാപ് ടോപ്പും ഇനിയും ലഭ്യമാക്കിയിട്ടി ല്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു . ഈ സാഹചര്യത്തിൽ ജാമ്യാപേ ക്ഷ ആദ്യം പരിഗണിച്ച ബഞ്ച് തന്നെ കേൾക്കുന്നതാവും ഉചിതമെന്ന് ചൂണ്ടിക്കാട്ടി യാണ് ജസ്റ്റീസ് എ എം ബാബു ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽനിന്ന് പിന്മാറിയത്.

കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കും. ചാനൽ സി ഇ ഒ അജിത് കുമാർ, ഒളിക്യാമറ സംഘത്തിന് നേതൃത്വം നൽകിയ കെ ജയചന്ദ്രൻ എന്നിവരാണ് റിമാൻഡിൽ കഴിയുന്നത്. ഇവരുടെ രണ്ടാമത്തെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്.

Honey Trap| court|

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top