അത് ശബരിമലതന്നെ, ഫോട്ടോഷോപ്പല്ല

ശബരിമലയില്‍ അമ്പത് വയസിന് താഴെ പ്രായമുള്ള സ്ത്രീകള്‍ ദര്‍ശനം നടത്തിയെന്ന വിവാദത്തിന് പുതിയ ട്വിസ്റ്റ്. ക്ഷേത്ര ദര്‍ശനം നടത്തിയ സ്ത്രീകള്‍ക്ക് അമ്പത് വയസ്സിന് മേല്‍ പ്രായമുണ്ടെന്നെ വാദം ശരിവയ്ക്കുന്ന ഫോട്ടോ പുറത്ത് വന്നു.
ക്ഷേത്രത്തില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഇവര്‍ അമ്പത് വയസ്സിന് മേല്‍ പ്രായമുള്ളവരാണ് എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ക്ഷേത്രത്തിലേക്ക് കടക്കാന്‍ ഇവരെ അനുവാദം നല്‍കിയതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ഇവര്‍ സമര്‍പ്പിച്ചിരുന്നു എന്നും വ്യക്തമായിരുന്നു. ഇത് തെളിയിക്കുന്ന തരത്തില്‍ ഇവര്‍ ക്ഷേത്ര ദര്‍ശനം നടത്തുന്ന മറ്റൊരു ഫോട്ടോയും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.
ബിജെപി ഇന്റലിജന്റ്സെൽ കൺവീനർ മോഹൻദാസാണ് ഈ വിവാദത്തിന് തിരികൊളുത്തിയത്. ഇത് ശബരിമല അല്ല എന്നരീതിയിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഈ ഫോട്ടോയും വിശദാംശങ്ങളും എത്തിയതോടെ ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ കത്തിക്കൊണ്ടിരുന്ന ഒരു വാര്‍ത്തയാണ് കെട്ടടങ്ങുന്നത്.
Sabarimala| controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here