രാജി സർക്കാർ പറഞ്ഞാൽ മാത്രം : എം എം മണി

പെമ്പിളൈ ഒരുമയ്‌ക്കെതിരായ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് വൈദ്യുത മന്ത്രി എം എം മണി. സർക്കാർ പറഞ്ഞാൽ രാജി വയ്ക്കാമെന്നും മണി പറഞ്ഞു.
മറ്റാര് ആവശ്യപ്പെട്ടാലും രാജി വയ്ക്കില്ല. പെമ്പിളൈ ഒരുമൈ പ്രവർത്തകരോട് നേരിട്ടെത്തി മാപ്പ് പറയില്ലെന്നും മണി. മൂന്നാറിൽ സമരം അവസാനിപ്പിക്കാൻ ഇടപെടില്ല. അവരെ അവിടെ ഇരുത്തിയവർതന്നെ തിരിച്ച്‌കൊണ്ടുപോകട്ടെ എന്നും മണി.
തന്റെ പ്രസംഗത്തെ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു. പ്രസംഗത്തിൽ പെമ്പിളൈ ഒരുമൈ എന്ന പദം ഉപയോഗിച്ചിരുന്നു. എന്നാൽ സ്ത്രീകളെ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും സുരേഷ് കുമാറിനെതിരെ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും മണി.
M M Mani| Pembilai Orumai|
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here