പാറ്റൂർ ഭൂമി കേസ്; ക്രമക്കേട് നടന്നതായി വിജിലൻസ്
April 24, 2017
1 minute Read

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെട്ട പാറ്റൂർ ഭൂമി ഇടപാട് കേസിൽ ക്രമക്കേട് നടന്നതായി വിജിലൻസ് റിപ്പോർട്ട്. തിങ്കളാഴ്ച തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിലാണ് ക്രമക്കേട് നടന്നതായി പറയുന്നത്.
ആധാരം രജിസ്റ്റർ ചെയ്തതിൽ ക്രമക്കേട് നടന്നു എന്ന് വിജിലൻസ് കണ്ടെത്തിയതായാണ് റിപ്പോർട്ട്. ചില വിശദാശംങ്ങൾ അറിയേണ്ടതിനാൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് കത്ത് നൽകിയതായും വിജിലൻസ് കോടതിയെ അറിയിച്ചു. ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറാൻ തയ്യാറാണെന്ന് വിജിലൻസ് അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസിൽ മെയ് 24ന് കോടതി വീണ്ടും വാദം കേൾക്കും.
pattoor case| ummanchandi| vigilance report|
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement