ഈ ഗൗൺ വിറ്റത് ഏകദേശം ഒന്നരക്കോടി രൂപയ്ക്ക് !! ഈ ഗൗണിന് പിന്നിൽ കണ്ണ് നനയ്ക്കുന്ന ഒരു കഥയുണ്ട്….

ചിത്രത്തിൽ കാണുന്ന ഈ ഗൗൺ വിറ്റത് 1,81,000 പൗണ്ടിനാണ് !! ഏകദേശം ഒന്നരക്കോടി രൂപ വിലയ്ക്ക് !! വിശ്വസിക്കാനാകുന്നില്ലല്ലേ ? അതിന് മാത്രം എന്ത് പ്രത്യേകതയാണ് ഈ ഗൗണിനുള്ളത് എന്ന് ചിന്തിക്കുകയാവും നിങ്ങൾ. എന്നാൽ കേട്ടോളു ഇത് ചരിത്രത്തിൽ ഇടം പിടിച്ച ടൈറ്റാനിക് കപ്പലിലെ ഒരു സഞ്ചാരി ധരിച്ചിരുന്ന ഗൗണാണ്.
കപ്പലപകടത്തിൽനിന്ന് രക്ഷപ്പെട്ട മേബൽ ബെന്നെറ്റ് എന്ന യാത്രിക നിശാവസ്ത്രമായി ഉപയോഗിച്ച കോട്ടാണ് ഇത്ര ഭീമൻ തുകയ്ക്ക് വിറ്റത്. പ്രതീക്ഷിച്ചതിനെക്കാൾ ഇരട്ടിവിലക്കാണ് ബ്രിട്ടീഷുകാരനായ ആൻഡ്രു അൽഡ്രിഡ്ജ് ലേലത്തിൽ സ്വന്തമാക്കിയത്.
1974ൽ 96ാം വയസ്സിൽ മരിച്ച മേബൽ ബെന്നെറ്റ് അപകട സമയത്ത് ധരിച്ചിരുന്ന വസ്ത്രമായിരുന്നു ഇത്. 1960കളുടെ തുടക്കത്തിലാണ് ഈ വസ്ത്രം ബെന്നെറ്റ് മരുമകളുടെ മകൾക്ക് കൈമാറിയത്. കോട്ടിനോടൊപ്പം മരുമകളുടെ മകൾ എഴുതിയ കത്തും കൈമാറിയിട്ടുണ്ട്. ഉയർന്ന ക്ലാസിൽ യാത്രചെയ്തിരുന്ന മേബൽ ബെന്നെറ്റ് തണുപ്പിൽനിന്ന് രക്ഷപ്പെടുന്നതിനു വേണ്ടിയായിരുന്നു കോട്ട് ധരിച്ചതെന്നും രക്ഷാബോട്ടിൽ കയറിയാണ് രക്ഷപ്പെട്ടതെന്നും കത്തിൽ പറയുന്നുണ്ട്.
‘ഒരിക്കലും മുങ്ങാത്ത കപ്പൽ’ അതായിരുന്നു ടൈറ്റാനികിന് നൽകിയ വിശേഷണം. എന്നാൽ 1912 ഏപ്രിൽ 15 ന് മഞ്ഞുമലയിൽ ഇടിച്ച് ആദ്യ യാത്രയിൽ തന്നെ മുങ്ങേണ്ടി വന്നു ഈ കൂറ്റൻ കപ്പലിന്. ആയിരത്തിയഞ്ഞൂറോളം പേരുടെ ജീവനാണ് ഈ ദുരന്തത്തിലൂടെ പൊലിഞ്ഞത്.
അന്ന് എല്ലാം വിട്ടെറിഞ്ഞ് രക്ഷാ ബോട്ടിൽ ബെന്നറ്റ് കയറുമ്പോൾ ഒപ്പം ഈ കോട്ടും ഉണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന സഹയാത്രികരും, സുഹൃത്തുക്കളും ജീവനുവേണ്ടി പായുന്നതിന് സാക്ഷിയായിരുന്നു ഈ വസ്ത്രം. ഒരു വസ്ത്രം എന്നതിലുപരി, ചരിത്ര പ്രധാനമായ ഒരു ദുരുന്തത്തിന്റെ ഒർമ്മപ്പെടുത്തൽ കൂടിയാണ് ഈ കോട്ട്.
titanic | fur coat | gown | auction | bid |
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here