ഇമാന്റെ തൂക്കം കുറഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ; ആശുപത്രിയുടെ അവകാശവാദം തെറ്റെന്ന് ആരോപണം

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത ഇമാൻ അഹമ്മദിന്റെ ഭാരം കുറഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ. ഈജിപ്ഷ്യൻ സ്വദേശി ഇമാൻ മുംബൈയിലേക്ക് ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായാണ് എത്തിയത്.
240 കിലോയുള്ള ഇമാന്റെ തൂക്കം ശസ്ത്രക്രിയ കഴിഞ്ഞതോടെ 150 കിലോ കുറച്ചു എന്ന അവകാശവാദവുമായി ആശുപത്രി അധികൃതർ എത്തിയിരുന്നു. എന്നാൽ അത് തെറ്റാണെന്നാണ് ഇപ്പോൾ ബന്ധുക്കൾ പറയുന്നത്. ഇമാന്റെ സഹോദരി ഷെയ്മ സലിമാണ് അവകാശവാദവുമായി എത്തിയിരിക്കുന്നത്.
ഷെയ്മയുടെ ആരോപണം ശരിയല്ലെന്നും ഇമാന്റെ ഡിസ്ചാർജ് വൈകിപ്പിക്കാനുള്ള കുടുംബത്തിന്റെ തന്ത്രമാണ് ആരോപണമെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഈജിപ്തിലേക്ക് കൊണ്ടുപോയാൽ അവിടെ ആവശ്യത്തിനുള്ള ചികിത്സാ സൗകര്യമില്ല. അതുകൊണ്ട് തന്നെയാണ് ഡിസ്ചാർജ് വൈകിപ്പിക്കുന്നതെന്നും ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടുന്നുണ്ട്.
iman didnt lose weight alleges sister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here