Advertisement

ഭാവി വധു പരീക്ഷയിൽ തോറ്റു; പ്രതികാരമായി സ്കൂളിന് തീയിട്ട് യുവാവ്

August 24, 2022
Google News 3 minutes Read

ഭാവി വധു പരീക്ഷയിൽ തോറ്റതിന് പ്രതികാരമായി അവളുടെ സ്കൂളിന് തീവെച്ച് ഈജിപ്ഷ്യൻ യുവാവ്. ഈജിപ്ഷ്യൻ യുവാവ് അറസ്റ്റിലായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്കൂളിൽ തീ പടരുന്നതിന്റെ വിവരം കിട്ടിയതോടെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘവും ഈജിപ്ത് സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തിയിരുന്നു. (egyptian sets fire his fiances school in revenge for her failure)

Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി

ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.എന്നാൽ, വിദ്യാർത്ഥികളുടെ ഫയലുകൾ കൂടാതെ പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും അടക്കം രണ്ട് മുറികളും നശിച്ചു.വിദ്യാർത്ഥികളുടെ രേഖകളും ഇക്കൂട്ടത്തിൽ നശിച്ചു.

യുവാവിനെ നാലുദിവസത്തേക്ക് ജയിലിൽ അടച്ചുവെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാമെന്നും ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പിന്നാലെ നടന്ന അന്വേഷണത്തിലാണ് യുവാവ് പിടിയിൽ ആകുന്നത്.ഇയാളുടെ ഭാവി വധു വാർഷിക പരീക്ഷയിൽ തോറ്റിരുന്നു. ഇതിന് പ്രതികാരം ചെയ്യാനാണ് ഇയാൾ സ്കൂളിന് തീയിട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു.ചോദ്യം ചെയ്യലിൽ, പ്രതിശ്രുത വധുവിന്റെ പരാജയത്തിന് പ്രതികാരമായി സ്കൂൾ കത്തിച്ചതായി പ്രതി സമ്മതിച്ചു.

Story Highlights: egyptian sets fire his fiances school in revenge for her failure

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here