സാങ്കേതികതയിലെ പുത്തൻ പരീക്ഷണവുമായി വില്ലൻ ടീസർ

മോഹൻലാൽ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന വില്ലൻ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. 4k ഡോൾബി അറ്റ്‌മോസിലാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 4k യിലും 2k യിലുമാണ് ചിത്രം പുറത്തിറങ്ങുന്നത്.
ചിത്രത്തിന്റെ ടീസർ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് എത്തുമെന്ന് വില്ലന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.
ചിത്രം 8 കെ റെസല്യൂഷനിലായിരിക്കും ചിത്രീകരിക്കുക. റെഡിന്റെ വെപ്പൺ സീരീസിലുള്ള ഹീലിയും 8 കെ ക്യാമറയിലാണ് ‘വില്ലൻ’ ചിത്രീകരിക്കുന്നത്. പൂർണമായും 8കെ റെസല്യൂഷനിൽ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമായിരിക്കും വില്ലൻ. മഞ്ജു വാരിയർ, വിശാൽ, ഹൻസിക, രാഷി ഖന്ന തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒപ്പം മേഘ ശ്രീകാന്തും ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്നു. ആക്ഷൻ ഹീറോ പീറ്റർ ഹെയ്‌നാണ് ചിത്രത്തിൽ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.
villian teaser mohanlal, B. Unnikrishnan , Manju Warrier, Raashi Khanna
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here