അഴിമതി കുറയ്ക്കുകയല്ല തുടച്ച് നീക്കുകയാണ് ലക്ഷ്യം : മുഖ്യമന്ത്രി

സെന്റർ ഫോർ മീഡിയ സ്റ്റഡീസിന്റെ സർവേയിൽ കേരളം അഴിമതി കുറഞ്ഞ സംസ്ഥാനമാണെന്ന കണ്ടത്തിയ റിപ്പോർട്ട് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി കുറയ്ക്കുകയല്ല, തുടച്ച് നീക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
അത് സാധ്യമാക്കുവാനുള്ള ശക്തമായ നടപടികളുമായി മുന്നോട്ട് പോകും. വിജിലൻസ് സംവിധാനത്തെ കൂടുതൽ സ്വതന്ത്രമാക്കിക്കൊണ്ടും ഭരണസുതാര്യത ഉറപ്പാക്കിക്കൊണ്ടും ഈ ദിശയിൽ സർക്കാർ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ റിസർച്ച് ആൻഡ് ട്രെയിനിങ്ങ് വിങ്ങിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളിലെ അഴിമതിയുടെ തോത് കണ്ടുപിടിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നതായും പിണറായി കുറിച്ചു.
ഓരോ മൂന്ന് മാസം കൂടുമ്പോഴും വകുപ്പുകളിലെ അഴിമതി കണ്ടുപിടിച്ച് കേരള ആന്റി കറപ്ഷൻ ഇൻഡക്‌സ് പ്രസിദ്ധീകരിക്കുവാനാണ് തീരുമാനം. അങ്ങനെ പടിപടിയായി അഴിമതി പൂർണമായും ഇല്ലാതെയാക്കുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി.
പോസ്റ്റിന്റെ പൂർണ്ണ രൂപം
സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസിന്റെ സര്‍വേയില്‍ കേരളം അഴിമതി കുറഞ്ഞ സംസ്ഥാനമാണെന്ന കണ്ടത്തലിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ കേവലം അഴിമതി കുറയ്ക്കുകയല്ല, അതിനെ തുടച്ചുനീക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അത് സാധ്യമാക്കുവാനുള്ള ശക്തമായ നടപടികളുമായി മുന്നോട്ട് പോകും.
വിജിലന്‍സ് സംവിധാനത്തെ കൂടുതല്‍ സ്വതന്ത്രമാക്കിക്കൊണ്ടും ഭരണസുതാര്യത ഉറപ്പാക്കിക്കൊണ്ടും ഈ ദിശയില്‍ സര്‍ക്കാര്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങ് വിങ്ങിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതിയുടെ തോത് കണ്ടുപിടിക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഓരോ മൂന്ന് മാസം കൂടുമ്പോഴും വകുപ്പുകളിലെ അഴിമതി കണ്ടുപിടിച്ച് കേരള ആന്റി കറപ്ഷന്‍ ഇന്‍ഡക്സ് പ്രസിദ്ധീകരിക്കുവാനാണ് തീരുമാനം. അങ്ങനെ പടിപടിയായി അഴിമതി പൂര്‍ണമായും ഇല്ലാതെയാക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
Pinarayi Vijayan, FACEBOOK POST, facebook, corruption
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here