ജിഷ മറഞ്ഞിട്ട് ഒരാണ്ട്

സംസ്ഥാനത്തെ മാസങ്ങളോളം ഭീതിപ്പെടുത്തുകയും, ഞെട്ടിക്കുകയും, കരയിക്കുകയും ചെയ്ത ജിഷയുടെ മരണത്തിന് ഇന്ന് ഒരാണ്ട്. 2016ഏപ്രില്‍ 28ന് വൈകിട്ടായിരുന്നു നാടിനെ ഞെട്ടിച്ച് ആ മരണവാര്‍ത്ത പരന്നത്. ഇരിങ്ങോള്‍ വട്ടോള്പ്പടിയ്ക്ക് സമീപം പെരിയാര്‍വാലി കനാല്‍ പുറമ്പോക്കിലെ ആ അടച്ചുറപ്പില്ലാത്ത വീട്ടില്‍ മൃഗീയമായി കൊല്ലപ്പെട്ട രീതിയിലാണ് ജിഷയുടെ മൃതദേഹം കണ്ടെത്തിയത്. അടച്ചുറപ്പുള്ള ഒരു വീടിനായുള്ള നെട്ടോട്ടത്തിനിടയിലായിരുന്നു യാതൊരു സുരക്ഷയും വേണ്ടാത്ത ആ ലോകത്തേക്കുള്ള ജിഷയുടെ പിന്‍വാങ്ങല്‍. മരണം നിയമസഭാ തെരഞ്ഞെടുപ്പില്‍ വരെ സജീവ ചര്‍ച്ചാവിഷയമായി. ഒരോ ദിവസും നടുക്കുന്ന വാര്‍ത്തകളുമായാണ് നേരം പുലര്‍ന്നത്. ഒടുക്കം പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ പിടിയിലായ അസ്സം സ്വദേശി അമീറുല്‍ ഇസ്ലാം ഒരു സുപ്രഭാതത്തില്‍ പോലീസ് പിടിയിലും ആയി. ഇയാള്‍ ഇപ്പോള്‍ വിചാരണ നേരിടുകയാണ്.
ജിഷ ആഗ്രഹിച്ച ആ വീട് സുമനസുകളുടേയും സര്‍ക്കാറിന്റേയും സഹായത്തോടെ പൂര്‍ത്തിയാക്കി 2016 ജൂലായ് ഒമ്പതിന് തന്നെ ജിഷയുടെ അമ്മയ്ക്ക് കൈമാറി.ജിഷയുടെ സഹോദരി ദീപയ്ക്ക് സര്‍ക്കാര്‍ ജോലിയും നല്കി. ജിഷയുടെ വീടിന് ഇപ്പോഴും പോലീസ് കാവലുണ്ട്.
ജിഷയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് രാവിലെ ഒമ്പത് മണിയ്ക്ക് ജിഷയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു. 10.30ന് പെരുമ്പാവൂര്‍ വ്യാപാരഭവനില്‍ അനുസ്മരണ സമ്മേളനം നടക്കും.
jisha remembering Jisha Murder, Justice for Jisha, ameer ul islam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here