ജിഷാ വധക്കേസ്; പ്രതി അമീർ ഉൾ ഇസ്ലാമിന് വേണ്ടി ഇനി ആളൂർ ഹാജരാകില്ല

പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീർ ഉൾ ഇസ്ലാമിന് വേണ്ടി ഇനി അഡ്വ. ബി എ ആളൂർ ഹാജരാകില്ല. ഹൈക്കോടതിയിലെ അപ്പീലിൽ നിന്ന് ആളൂർ പൂർണമായും ഒഴിഞ്ഞു. വക്കാലത്ത് പിൻവലിച്ചുകൊണ്ട് വിടുതൽ ഹർജി നൽകി.

ജോളി കേസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പിൻമാറ്റമെന്നാണ് വിവരം. അമീർ ഉൾ ഇസ്ലാമിന്റെ വധശിക്ഷയ്‌ക്കെതിരായ അപ്പീൽ കോടതിയിൽ നിലനിർത്തും. കേസ് മറ്റൊരു അഭിഭാഷകൻ ഏറ്റെടുത്തേക്കുമെന്നാണ് വിവരം.

Read also: ‘ആളൂർ ജയിലിൽ പോയി കേസ് പിടിക്കുന്നു; കൂടത്തായി കേസിൽ ചട്ടം ലംഘിച്ചു’ : ആളൂരിനെതിരെ ബാർ കൗൺസിൽ

സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദ ചാമിക്ക് വേണ്ടി ഹാജരായതിന് പിന്നാലെ ജിഷ വധക്കേസ് പ്രതിക്ക് വേണ്ടിയും ആളൂർ ഹാജരായത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. അമീർ ഉൾ ഇസ്ലാമിന് വേണ്ടി 175 ൽ പരം ശക്തമായ വാദമുഖങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള അപ്പീലാണ് ആളൂർ ഹൈക്കോടതിയിൽ സമർപ്പിച്ചത്. വിചാരണ കോടതിയിൽ നിന്ന് എല്ലാ രേഖകളും ഹൈക്കോടതിയിൽ എത്തിയിരുന്നു.

story highlights- Jisha murder case, Ameer ul islam, B A Aloor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top