‘ആളൂർ ജയിലിൽ പോയി കേസ് പിടിക്കുന്നു; കൂടത്തായി കേസിൽ ചട്ടം ലംഘിച്ചു’ : ആളൂരിനെതിരെ ബാർ കൗൺസിൽ

അഭിഭാഷകൻ ബിഎ ആളൂരിനെതിരെ കേരളാ ബാർ കൗൺസിൽ രംഗത്ത്. ആളൂരിന്റെ പ്രവർത്തികൾ ബാർ കൗൺസിൽ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് പറഞ്ഞ കൗൺസിൽ ആളൂരിന്റെ സന്നദ് റദ്ദാക്കണമെന്നും ആവശ്യപ്പെടും. ആളൂരിനെതിരായ പരാതികൾ അന്വേഷിക്കാൻ കേരള ബാർ കൗൺസിൽ മൂന്ന് അംഗ സമിതിയെ നിയോഗിച്ചു.

നിരവധി പരാതികളാണ് അഭിഭാഷകൻ ബിഎ ആളൂരിനെതിരെ പുറത്തുവന്നിരിക്കുന്നത്. ജയിലിൽ പോയി കേസ് പിടിക്കുന്നതടക്കം നിരവധി ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയർന്ന് വരുന്നത്. കൂടത്തായി കേസിൽ ആളൂർ കോടതി ചട്ടങ്ങൾ ലംഘിച്ചുവെന്നും ആരോപണമുണ്ട്.

ആളൂരിനെതിരെ നടപടി ആവശ്യപ്പെട്ട് കേരളാ ബാർ കൗൺസിൽ മുംബൈ ബാർ കൗൺസിലിനെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 2004 മുതൽ മുംബൈ ബാർ കൗൺസിൽ അംഗമാണ് അഡ്വ.ബിഎ ആളൂർ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top