വദ്രയുടെ പണം ഉപയോഗിച്ചല്ല ഭൂമി വാങ്ങിയതെന്ന് പ്രിയങ്ക ഗാന്ധി

ഹരിയാനയിലെ ഫരീദാബാദിൽ കൃഷി ഭൂമി വാങ്ങിയത് ഭർത്താവ് റോബർട്ട് വദ്രയുടെ പണം ഉപയോഗിച്ചല്ലെന്ന് പ്രിയങ്ക ഗാന്ധി. ആറു വർഷം മുമ്പ് 15 ലക്ഷം രൂപയുടെ ചെക്ക് നൽകിയാണ് ഫരീദാബാദിൽ അഞ്ച് ഏക്കർ കൃഷിഭൂമി വാങ്ങിയത്. ഇതിന് വാദ്രയുടെ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുമായോ ഡി.എൽ.എഫുമായോ ബന്ധമില്ല. ഇന്ദിരാ ഗാന്ധിയിൽ നിന്ന് ലഭിച്ച പരമ്പരാഗത സ്വത്തിന്റെ പാട്ടത്തുക ഉപയോഗിച്ചാണ് ഭൂമി വാങ്ങിയതെന്നും പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
2010 ഫെബ്രുവരി 17ന് വിപണി വിലയായ 80 ലക്ഷം രൂപക്ക് അത് പഴയ ഉടമക്ക് തന്നെ വിറ്റു. ചെക്കു വഴി തന്നെയാണ് പണം സ്വീകരിച്ചതായും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
റോബർട്ട് വദ്ര പലിശയില്ലാതെ ഡി.എൽ.എഫ് ലിമിറ്റഡിൽ നിന്ന് 65 കോടി രൂപ ലോൺ എടുത്തുവെന്ന് അരവിന്ദ് കെജ്രിവാൾ ആരോപിച്ചിരുന്നു. ഈ തുക ഹരിയാനയിൽ ഭൂമി വാങ്ങാൻ പ്രിയങ്കക്ക് നൽകിയതാണോ എന്ന് മാധ്യമപ്രവർത്തകർ വാദ്രയോട് ചോദിച്ചിരുന്നു. ഇതിന് വിശദീകരണമായാണ് പ്രിയങ്ക വാർത്താ കുറിപ്പ് പുറത്തിറക്കിയത്.
Priyanka Gandhi, Robert Vdra,congress,ARAVIND KEJRIVAL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here