ബാഹുബലിയെ സലിം കുമാർ ചതിച്ചു; രഹസ്യം വെളിപ്പെടുന്നു

ഒടുവിൽ ആ രഹസ്യം പുറത്തായി. കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിനെന്ന സലിം കുമാറിന്റെ വെളിപ്പെടുത്തൽ സദസ്സിനെ ഇളക്കി മറിച്ചു. തന്റെ സ്വത സിദ്ധമായ സംസാരത്തിനിടെ ലോകം മുഴുവൻ നാളുകളായി കാത്തിരുന്ന ആകാംഷ നൽകിയ ചോദ്യത്തിന് വിശദമായ ഉത്തരം താൻ പറയും എന്ന് സലിംകുമാർ പറയുകയായിരുന്നു. സദസ്സാകട്ടെ പറയരുതെന്ന് സലിം കുമാറിനോട് അഭ്യർത്ഥിച്ചു. പക്ഷെ താൻ പറയുമെന്ന് ആവർത്തിച്ചു കൊണ്ട് ആ രഹസ്യം വെളിപ്പെടുത്തി.
യുദ്ധത്തിൽ രാജ്യവും സൈന്യം ഒക്കെ നഷ്ടപ്പെട്ടപ്പോൾ തോൽവിയടഞ്ഞു. നിരാശനായി ഇരുന്ന കട്ടപ്പ ബാഹുബലിയോട് ചോദിച്ചു മോനെ ബാഹു ഇനി നമ്മളെന്തു ചെയ്യും. അപ്പോൾ ബാഹുബലി പറഞ്ഞു എൽ ഡി എഫ് വരും എല്ലാം ശരിയാകും എന്ന്. ഇതോടെ ഭ്രാന്ത് മൂത്ത കട്ടപ്പ അവിടെ കിടന്ന തുരുമ്പിച്ച വാളെടുത്തു ബാഹുബലിയെ കൊന്നു ഇതാണ് സത്യത്തിൽ സംഭവിച്ചത്. രാജ്യം പോയ കോൺഗ്രസിന്റെയും സോണിയ -രാഹുൽ ഗാന്ധിമാരുടെയും അവസ്ഥയാണ് സലിം കുമാർ അവതരിപ്പിച്ചതെന്ന് സദസ്സിലെ ചില ബുദ്ധിജീവികൾ ഗ്രഹിച്ചു.
നെയ്യാർഡാമിൽ നടന്ന കെ.എസ്.യുവിന്റെ ത്രിദിന ക്യാമ്പിൽ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
why kattappa killed bahubali – bahubali secret revealed salim kumar – why kattappa killed bahubali
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here