തന്റെ വലത് കണ്ണിന് കാഴ്ചയില്ല; വെളിപ്പെടുത്തലുമായി റാണ ദഗ്ഗുപതി

തന്റെ വലത് കണ്ണിന് കാഴ്ചയില്ലെന്ന് തുറന്ന് പറഞ്ഞ് ബാഹുബലി വില്ലൻ റാണ ദഗ്ഗുബാട്ടി. ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ഇടത് കണ്ണിന് മാത്രമേ കാഴ്ചയുള്ളൂ. കുട്ടിക്കാലം മുതലേ വലത് കണ്ണിന് കാഴ്ചയില്ല.
മരണാനന്തരം ഏതോ മഹത് വ്യക്തി ദാനമായി തന്നതാണ് വലത് കണ്ണ്. എന്നാൽ അതിന് ഇപ്പോഴും കാഴ്ചയില്ല. ഇടത് കണ്ണ് അടച്ചാൽ ഒന്നും കാണാൻ പറ്റില്ല. എന്നാൽ ശാരീരിക വൈകല്യങ്ങളെ ആത്മവിശ്വാസം കൊണ്ട് മറികടക്കാൻ സാധിക്കുമെന്നും റാണ പറഞ്ഞു.
ദല്ലാല ദേവൻ തനിക്ക് പ്രിയപ്പെട്ട കഥാപാത്രമാണ്. കഴിഞ്ഞ മൂന്ന് വർഷം മിക്ക സമയവും താൻ മാറ്റിവച്ചത് ബാഹുബലിക്കായാണ്. ആ കഠിനാധ്വാനത്തിന് ഫലമുണ്ടായെന്നും റാണ പറഞ്ഞു.
തന്റെ മാതാപിതാക്കളാണ് പാതി നഷ്ടപ്പെട്ട കാഴ്ചയിലും തളരാതെ തന്നെ പിടിച്ച് നിർത്തിയതെന്നും റാണ.
rana daggubati is blind in one eye
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here