കേരളത്തിന്റെ കിടുക്കന്‍ ചിത്രങ്ങള്‍ കയ്യിലുണ്ടോ? എങ്കില്‍ അത് കൊച്ചി മെട്രോയ്ക്ക് വില്‍ക്കൂ

കൊച്ചി മെട്രോയിലെ വിവിധ സ്റ്റേഷനുകളെ നിങ്ങള്‍ എടുത്ത ചിത്രങ്ങള്‍ അലങ്കരിച്ചാലോ? അതിനുള്ള ഒരു അവസരവുമായാണ് കൊച്ചി മെട്രോ എത്തിയിരിക്കുന്നത്. വെറുതേയല്ല ചിത്രങ്ങള്‍ കിടുക്കനാണെങ്കില്‍ മെട്രോ അധികൃതര്‍ വിലകൊടുത്ത് തന്നെ ഈ ചിത്രങ്ങള്‍ നിങ്ങളുടെ കയ്യില്‍ നിന്ന് വാങ്ങും.
പ്രൊഫഷണല്‍ ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് വേണ്ടത്. പശ്ചിമഘട്ടം എന്ന പൊതു തീമിലാണ് കൊച്ചി മെട്രോയുടെ സ്റ്റേഷനുകൾ അലങ്കരിക്കപ്പെടുന്നത്. താഴെ പറയുന്ന ചിത്രങ്ങളാണ് വേണ്ടത്.
1.കേരളത്തിലെ പ്രധാന നദികൾ.
2.ആലുവയിലെ പെരിയാർ (പഴയതും പുതിയതുമായ ചിത്രങ്ങൾ).
3.കേരളത്തിലെ പൂക്കൾ.
4.പശ്ചിമഘട്ടത്തിലെ പക്ഷികൾ.
5.കേരളത്തിലെ തോട്ടം മേഖല (നെല്ല്, വാഴ, തെങ്ങ് , കവുങ്ങ് തുടങ്ങിയവയുടെ ചിത്രങ്ങൾ ).
6. കളമെഴുത്ത്
7. സർപ്പക്കാവ്
300 PPI (Pixels Per Inch) ൽ കുറയാത്ത ഒറിജിനൽ ചിത്രങ്ങൾ ആണ് അയയ്‌ക്കേണ്ടത്. നിങ്ങൾക്ക് പകർപ്പവകാശമുള്ള ചിത്രങ്ങൾ മാത്രമേ അയക്കാവൂ.
aiswarya.k@kmrl.co.in എന്ന മെയിൽ ഐഡിയിലേക്ക് ചിത്രങ്ങളും നിങ്ങളുടെ ഫോൺനമ്പറും അയയ്ക്കാം.
kochi metro
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here