കെഎസ്ആർടിസി സമരം തുടരും

കെഎസ്ആർടിസി ബസ് സമരം തുടരുമെന്ന് മെക്കാനിക്കൽ ജീവനക്കാർ. യൂണിയൻ പ്രതിനിധികൾ സർക്കാറുമായി ഉണ്ടാക്കിയ ധാരണ അംഗീകരിക്കാൻ കഴിയില്ല. പുതിയ ഷിഫ്റ്റ് സമ്പ്രദായം സ്വീകാര്യമല്ലെന്നും ജീവനക്കാർ വ്യക്തമാക്കി. എന്നാൽ സമരവുമായി മുന്നോട്ട് പോയാൽ കടുത്ത നടപടി ഉണ്ടാവുമെന്ന് കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് അറിയിച്ചു.
നേരത്തെ ഗതാഗതമന്ത്രി തോമസ് ചാണ്ടി തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരം പിൻവലിച്ചുവെന്ന് വാർത്തകൾ വന്നിരുന്നു. സിംഗിൾ ഡ്യൂട്ടി സംവിധാനം നിർത്തലാക്കിയിട്ടില്ല. അധികമായി ഒരു നൈറ്റ് ഷിഫ്റ്റ് കൂടി ഉൾപ്പെടുത്തിക്കൊണ്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നുവെന്നും തുടർച്ചയായി രാത്രി ഡ്യൂട്ടി ഉണ്ടാകില്ലെന്നും ഗതാഗത മന്ത്രി അറിയിച്ചിരുന്നു. ഈ ധാരണയുടെ അടിസ്ഥാനത്തിൽ സമരം പിൻവലിച്ചുവെന്നാണ് വാർത്തകൾ വന്നിരുന്നത്. എന്നാൽ ഒരു വിഭാഗം സമരം തുടരും എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here