Advertisement

ഇതായിരുന്നു, ഹില്‍ഡയുടെ അവസാന ക്ലിക്ക്

May 4, 2017
3 minutes Read
combat photographers final moments Hilda Clayton

ഇതായിരുന്നു ഹിള്‍ഡയുടെ അവസാന ക്ലിക്ക്. ഇത് ക്യാമറയില്‍ പതിഞ്ഞ തൊട്ടടുത്ത നിമിഷം ഹില്‍ഡ കണ്ണടച്ചു, ഹിള്‍ഡയുടെ ക്യാമറയും. പക്ഷേ അതിനു മുമ്പ് തൊട്ടു മുന്നെയുള്ള നിമിഷം ഹില്‍ഡ പകര്‍ത്തിയിരുന്നു.


ഒരു പക്ഷേ ഹില്‍ഡ അവസാനം കണ്ട കാഴ്ചയും ഇതായിരിക്കണം, സ്വന്തം മരണം!! ക്യാമറയെ അത്രയേറെ സ്നേഹിക്കുന്ന ഒരാള്‍ ആഗ്രഹിച്ചിരുന്ന മരണം തന്നെയായിരുന്നു ഹിള്‍ഡ ക്ലെയ്ടന്റേത്. അമേരിക്കന്‍ സൈന്യത്തിന്റെ യുദ്ധ രംഗങ്ങള്‍ ചിത്രീകരിക്കുന്ന ഫോട്ടോ ഗ്രാഫറായിരുന്നു ഹില്‍ഡ. 2013 ജൂലൈ മൂന്നിന് അഫ്ഗാന്‍
ദൗത്യത്തിനിടെയായിരുന്നു ഹില്‍ഡ അപകടത്തില്‍ പെടുന്നത്. മരണം മുന്നില്‍ കണ്ടിട്ടും അത് ക്ലിക്ക് ചെയ്യാന്‍ കാണിച്ച ഹിള്‍ഡയുടെ മനക്കരുത്ത് മതി ഹിള്‍ഡയ്ക്ക് ഫോട്ടോഗ്രാഫിയോടുള്ള അഭിനിവേശം തെളിയിക്കാന്‍.

പരിശീലനത്തിനിടെ അഫ്ഗാന്‍ സൈനികരിലൊരാള്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഡിറ്റൊണേറ്റ് ചെയ്യുന്നതിനിടെ വന്‍ സ്ഫോടനം നടക്കുകയായിരുന്നു. 22 ാം വയസ്സിലായിരുന്നു ഹില്‍ഡയുടെ അന്ത്യം. ഈ ചിത്രം അമേരിക്കന്‍ സൈന്യം ഇപ്പോളാണ് പുറത്ത് വിട്ടത്.

 

combat photographers final moments , Hilda Clayton, Afghan, Photos

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top