ഇന്ത്യൻ ഹൈക്കമ്മിഷനിൽ വെച്ച് ഭാര്യയെ കാണാതായെന്ന പരാതിയുമായി പാക് യുവാവ്

വിസാ അപേക്ഷയ്ക്കായി ഇന്ത്യൻ ഹൈക്കമ്മിഷനിലെത്തിയ തന്റെ ഭാര്യയെ കാണാനില്ലെന്ന് പാകിസ്താൻ യുവാവിന്റെ പരാതി. താഹിർ അലി എന്നയാളാണ് ഇന്ത്യക്കാരിയായ ഭാര്യ ഉസ്മയെ കാണാനില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയിൽ ഹണിമൂണിനായി വരാൻ വിസ ലഭിക്കാൻ അദ്നാൻ എന്നയാളെ കാണാൻ ഹൈക്കമ്മീഷൻ ഓഫീസിലെത്തിയതാണ് ഉസ്മയെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മണിക്കൂറുകൾ കാത്തിരുന്നിട്ടും ഉസ്മയെ കാണാത്തതിനാൽ കാര്യം അന്വേഷിച്ച താഹിറിന് യുവതി ഇവിടെയില്ലെന്ന മറുപടിയാണ് ലഭിച്ചത്. തന്റെ കൈവശമുണ്ടായിരുന്ന മൂന്നു ഫോണുകളും അധികൃതർ പിടിച്ചുവെച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിന് നയതന്ത്ര തലത്തിൽ പരിഹാരം കാണാൻ ശ്രമിക്കുയാണെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചതായും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
wife gone missing indian high commission office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here