‘അമ്പത് ദിനം നൂറു കുളം’ പരിപാടി ലക്ഷ്യത്തിലേക്ക്

100 ponds in 50 days

കുടിവെള്ള ക്ഷാമം രൂക്ഷമായ കേരളത്തിൽ എറണാകുളം ജില്ലയുടെ ‘അമ്പത് ദിനം നൂറു കുളം’ എന്ന കർമ്മ പരിപാടി ലക്ഷ്യത്തിലേക്ക്. ഇന്നലെ വൃത്തിയാക്കിയ 10 കുളങ്ങൾ കൂടി ചേർന്നതോടെ ഇതുവരെ 85 കുളങ്ങളാണ് വൃത്തിയാക്കി ഉപയോഗ യോഗ്യമാക്കിയത്.

100 ponds in 50 days

കുളങ്ങളെയും ചിറകളെയും മാലിന്യം നീക്കി തെളിനീർ തടാകങ്ങളാക്കുന്നതിന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള ആവിഷ്‌കരിച്ച പദ്ധതിയാണ് അമ്പത് ദിനം, നൂറു കുളം പദ്ധതി. അഞ്ച് ഘട്ടങ്ങളിലായി ഇതുവരെ വൃത്തിയാക്കിയ കുളങ്ങളുടെ എണ്ണം 85 ൽ എത്തി. അടുത്തയാഴ്ച്ചയോടെ പദ്ധതിയിൽ വൃത്തിയാക്കുന്ന കുളങ്ങളുടെ എണ്ണം നൂറ് കടക്കുമെന്ന് കളക്ടർ പറഞ്ഞു.

100 ponds in 50 days

ഇന്നലെ ചേന്ദമംഗലം സഭാകുളം, പള്ളിപ്പുറം പൊതുകുളം, ചെങ്ങമനാട് ശാസ്താംപേട്ട് കുളം, കുമ്പളങ്ങി പൂപ്പനക്കുന്ന് കുളം, പാറക്കടവ് വട്ടേക്കാട്ട് കുളം, കരുമാല്ലൂർ അടുക്കുവലച്ചിറ, വടക്കൻ പറവൂർ ചെറുവാല്യക്കുളങ്ങര, വാഴക്കുളം ചാത്തൻകുളം, അരപൊട്ടക്കുളം, വെങ്ങോല കോത്താലിക്കുളം എന്നിവയാണ് വൃത്തിയാക്കിയത്.

100 ponds in 50 days

100 ponds in 50 days

100 ponds in 50 days

100 ponds in 50 days, project, water


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top