യു.എ.ഇയിലെ അളവുതൂക്കത്തിനുള്ള ദേശീയ സ്ഥാപനമായി എസ്മ

യു.എ.ഇയിലെ അളവുതൂക്കത്തിനുള്ള ദേശീയ സ്ഥാപനമായി എമിറേറ്റ്സ് മെട്രോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തി. ഇത് സംബന്ധിച്ച കരാറില്‍ എമിറേറ്റ്സ് അളവുതൂക്ക അതോറിറ്റിയും (എസ്മ) അബൂദബി ഗുണമേന്മ സംയോജ്യത സമിതിയും (ക്യു.സി.സി) ഒപ്പുവെച്ചു.
ഇനി ഭാരം, വ്യാപ്തം, സാന്ദ്രത, താപം, ഇൗർപ്പം, നീളം, കോൺ, ബലം, മർദം, ടോർക്, വൈദ്യുതി അളവ്, സമയാവൃത്തി തുടങ്ങിയവയുടെ അളവിനുള്ള ദേശീയ മാനദണ്ഡമായി അംഗീകരിക്കുക എമിറേറ്റ്സ് മെട്രോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാനദണ്ഡങ്ങളായിരിക്കും.
ഉൽപാദന, ഗവേഷണ മേഖലകളിൽ കൃത്യമായ അളവ് സാധ്യമാക്കാൻ രാജ്യത്തെ പര്യാപ്തമാക്കുന്നതാണ് ഇൗ നടപടി. എല്ലാ സർക്കാർ വകുപ്പുകൾക്കുമിടയിൽ സംയോജിത സഹകരണം സാധ്യമാക്കുന്നതിനുള്ള യു.എ.ഇ സർക്കാറിെൻറ യത്നങ്ങളുടെ ഭാഗമായാണ് കരാർ.
legal metrology,abudabi,asma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here