വിവാഹവേദിയിൽ മതിലിടിഞ്ഞ് 25 മരണം

the wall collapsed during wedding function 26 dead

രാജസ്ഥാനിലെ ഭരത്പുരിൽ വിവാഹവേദിയുടെ മതിലിടിഞ്ഞ് വീണ് നാലു കുട്ടികളടക്കം 25 മരണം. 28 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ 11 പേർ പുരുഷന്മാരും ഏഴു പേർ സ്ത്രീകളുമാണ്. ശക്തമായ കാറ്റടിച്ചതാണ് മതിലിടിഞ്ഞ് വീഴാൻ കാരണമെന്ന് ഐ.ജി അലോക് വസിഷ്ട അറിയിച്ചു.

സെവാർ റോഡിൽ വിവാഹ ചടങ്ങ് നടക്കുന്നതിനിടെയാണ് കാറ്റ് ആഞ്ഞടിച്ചത്. 90 അടി നീളവും 13 അടി ഉയരവുമുള്ള മതിൽ സമീപത്ത് നിർമിച്ച ഷെഡിന് മുകളിൽ തകർന്നു വീഴുകയായിരുന്നു.

 

the wall collapsed during wedding function 26 deadനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More