കണ്ണൂരില്‍ അടിയന്തര നടപടി എടുക്കണമെന്ന് ഗവര്‍ണ്ണര്‍

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഗവര്‍ണ്ണര്‍ പിഎസ് സദാശിവം പിണറായി വിജയന് നിര്‍ദേശം നല്‍കി. ബിജെപി നേതാക്കള്‍ നല്‍കിയ നിവേദനവും ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറി. ഒ. രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് ബിജെപി നേതാക്കള്‍ രാവിലെ ഗവര്‍ണറെ കണ്ടിരുന്നു.
ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കക്കൻപാറയിൽ ചൂരക്കാട് ബിജു (34)വിനെയാണ് പയ്യന്നൂരിന് സമീപം പാലക്കോട് വെച്ച് ഇന്നലെ വൈകുന്നേരം നാല് മണിയോടെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നോവാ കാറിലെത്തിയ സംഘംബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ബിജുവിനെ പാലക്കോട് പാലത്തിൽ വച്ച് അക്രമി സംഘം തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.. സി.പി.എം പ്രവർത്തകൻ സി.വി.ധൻരാജിനെ ഒരു വർഷം മുൻപ് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 12-ാം പ്രതിയാണ് ബിജു.
kannur, rss, murder, bjp, cpm, pinarayi vijayan, justice p sadasivam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here