മെട്രോയില്‍ കേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനം

കൊച്ചി മെട്രോ നടപ്പാക്കുന്നത് കേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനം. ഇതിന്റെ പ്രാഥമിക നടപടി ആരംഭിച്ചിട്ടുണ്ട്. പ്രകൃതി സൗഹൃദ ആശയങ്ങൾക്ക് ഉൗന്നൽ നൽകിയുള്ള സംവിധാനങ്ങളും ആലോചനയിലാണെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അധികൃതർ അറിയിച്ചു. മെട്രോ സ്റ്റേഷനുകളിൽനിന്ന് മാലിന്യം ശേഖരിച്ച് തരംതിരിച്ച ശേഷം ആലുവ മുട്ടത്ത് സജ്ജീകരിക്കുന്ന കേന്ദ്രീകൃത സംവിധാനത്തിലൂടെ സംസ്കരിക്കാനാണ് പദ്ധതി. പേപ്പർ ഗ്ലാസുകൾ പോലുള്ളവ പൂർണമായി ഒഴിവാക്കി സ്റ്റീൽ ഗ്ലാസുകളാകും ഉപയോഗിക്കുക.
ഭിന്ന ലിംഗക്കാരായ 22പേര്‍ക്കാണ് കൊച്ചി മെട്രോയില്‍ ജോലി നല്‍കിയിട്ടുള്ളത്. ഇത് ലോക മാധ്യമങ്ങളില്‍ തന്നെ വാര്‍ത്തയായിക്കൊണ്ടിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here