അമ്മയുടെ അന്ത്യാഭിലാഷം നിറവേറ്റാൻ മഞ്ഞുമല താണ്ടി അബ്ബാസ്

അമ്മമാരെ വൃദ്ധസദനത്തിൽ ഉപേക്ഷിക്കുന്നവരുടെ ലോകത്ത് അമ്മയുടെ അന്ത്യാഭിലാഷം നിറവേറ്റാൻ മകൻ നടത്തുന്ന സാഹസിക യാത്ര വാർത്തയാകുന്ന തിൽ അത്ഭുതമില്ല. അന്ത്യവിശ്രമം കൊള്ളാൻ താൻ ജനിച്ച് വളർന്ന സ്ഥലം തന്നെ വേണം എന്ന അമ്മയുടെ അന്ത്യാഭിലാഷം നിറവേറ്റാൻ മകൻ മുഹമ്മദ് അബ്ബാസ് മഞ്ഞുമല താണ്ടിയത് എട്ട് മണിക്കൂറാണ്.
കാശ്മീർ താഴ് വരയിലെ കുപ്വാര ജില്ലയിലെ താങ്ദറിലാണ് അബ്ബാസിന്റെ അമ്മ സുഖിന ബീഗം ജനിച്ച് വളർന്നത്. പത്താൻകോട്ടിൽനിന്ന് എട്ട് മണിക്കൂർ മഞ്ഞ് മല താണ്ടിയാ ണ് ജമ്മു കാശ്മീർ ലൈറ്റ് ഇൻഫൻട്രി റെജിമെന്റിലെ സൈനികൻ കൂടിയായ അബ്ബാസ് യാത്ര ആ അന്ത്യാഭിലാഷം നിറവേറ്റിയത്.
യാത്ര പക്ഷേ ശ്രമകരമായിരുന്നു. പല ഇടങ്ങളിലും തടസ്സപ്പെട്ടു. കഴിഞ്ഞ ജനുവരിയിലെ ഹിമപാത സമയത്തായിരുന്നു സംഭവം. അതിനാൽതന്നെ റോഡ് ഹിമപാളികൾ പൂടി ക്കിടക്കുകയായിരുന്നു. ഹെലികോപ്റ്റർ ലഭിക്കാൻ കുപ്വാര ജില്ലാ ആധികൃതരുമായി ബന്ധപ്പെട്ടെങ്കിലും എത്താൻ വൈകുമെന്ന് മനസ്സിലായതോടെയാ ണ് മഞ്ഞുമല താണ്ടാൻ തീരുമാനിച്ചത.
ഹിമപാതത്തിൽ 20 സൈനികർ കൊല്ലപ്പെട്ട സ്ഥലത്ത് എത്തിപ്പെടുക എളുപ്പമായിരു ന്നില്ലെങ്കിലും നിശ്ചയദാർഢ്യവും മാതൃസ്‌നേഹവും ആ മകനെ അമ്മയുടെ അന്ത്യാ ഭിലാഷം നിറവേറ്റുന്നതിൽനിന്ന് പിന്മാറ്റിയില്ല. അയാൾ തന്റെ പ്രിയ അമ്മയ്ക്ക് വേണ്ടി അത് നിറവേറ്റുക തന്നെ ചെയ്തു.
മാതാപിതാക്കളെ ഒഴിവാക്കാൻ തിടുക്കപ്പെടുന്ന മക്കളുള്ളിടത്തോളം സുഖിനാ ബീഗ വും മകൻ മുഹമ്മദ് അബ്ബാസും ഒരു ഓർമ്മപ്പെടുത്തലാണ്. മാതൃസ്‌നേഹത്തിന് മുന്നിൽഏത് മഞ്ഞ്മലയും ഉരുകുമെന്ന ഓർമ്മപ്പെടുത്തൽ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here