ഓടിക്കൊണ്ടിരിക്കുന്ന കാറിൽ വച്ച് പീഡിപ്പിച്ച് യുവതിയെ വലിച്ചെറിഞ്ഞു

നിർഭയ കേസിലെ പ്രതികൾക്ക് വധശിക്ഷ വിധിച്ച് ആഴ്ചകൾ പിന്നിടുംമുമ്പ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനസംഭവങ്ങൾ ആവർത്തിക്കുന്നു. ഹരിയാനയിൽ ഏഴ് പേർ ചേർന്ന് യുവതിയെ പീഡിപ്പിച്ച് മാരകമായി ആക്രമിച്ച് കൊന്നതിന് പിന്നാലെ ഡൽഹിയിൽ വീണ്ടും നിർഭയ മോഡൽ പീഡനം.
Read Also : ആയിരം വട്ടം തൂക്കിലേറ്റണം ഈ തെമ്മാടികളെ
വീട്ടിലേക്ക് മടങ്ങുകയായിരുന്ന 22 വയസ്സുകാരിയെ കാറിൽ വച്ച് മൂന്നംഗ സംഘം ബലാത്സംഗം ചെയ്ത് റോഡിലേക്ക് വലിച്ചെറിഞ്ഞു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനചത്തിൽ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു.
Read Also : യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹം വികൃതമാക്കി
സുഹൃത്തിനൊപ്പം കൊണാട്ട് പ്ലേസ് സന്ദർശിച്ചതിന് ശേഷം മടങ്ങുകയായിരുന്നും സിക്കിം സ്വദേശിയായ യുവതി. രാത്രി രണ്ട് മണിക്കാണ് വീടിനടുത്തുവച്ച് സംഘം യുവതിയെ സ്വിഫ്റ്റ് കാറിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന കാറിൽ വച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം 20 കിലോമീറ്റർ ദൂരെയുള്ള നജാഫ് നഗറിനടുത്ത് വച്ച് വലിച്ചെറിയുകയായിരുന്നു.
പെൺകുട്ടി.യുടെ പാരാതിയിൽ പോലീസ് പ്രതികൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി. വാഹനം തിരിച്ചറിയാനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി.
22 yr old woman gangraped moving car gurgaon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here