സൈബർ ആക്രമണം വയനാടും പത്തനംതിട്ടയിലും

ലോകത്തെ മുഴുവൻ വിറപ്പിക്കുന്ന വാനാക്രൈ വൈറസ് കേരളത്തിലും. സംസ്ഥാനത്തെ വയനാട്, പത്തനംതിട്ട ജില്ലകളിലാണ് വൈറസ് ആക്രമണം ഉണ്ടായിരിക്കുന്നത്.
വയനാട് തരിയോട് പഞ്ചായത്ത് ഓഫീസിലെ നാല് കമ്പ്യൂട്ടറുകളിലും പത്തനംതിട്ട കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കമ്പ്യൂട്ടറുകളിലുമാണ് വാനാക്രൈ ആക്രമണം നടത്തിയിരിക്കുന്നത്.
അവധി ദിവസമായിരുന്ന ഞായറാഴ്ച കഴിഞ്ഞ് ഇന്ന് രാവിലെ ഓഫീസിലെത്തി യപ്പോഴാണ് ജീവനക്കാർ കമ്പ്യൂട്ടറുകൾ ലോക്ക് ചെയ്യപ്പെട്ടത് അറിയുന്നത്. കമ്പ്യൂട്ടറുകൾ തുറന്ന് ഫയലുകൾ ലഭിക്കണമെങ്കിൽ 300 ബിറ്റ് കോയിനുകൾ ഓൺലൈനായി അടച്ചാൽ മാത്രമേ ഫയലുകൾ ഉടമസ്ഥന് തിരിച്ച് ലഭിക്കൂ. ഇതുവരെ 150 രാജ്യങ്ങളിലായി ഒരു ലക്ഷം സ്ഥാപനങ്ങളെയും രണ്ട് ലക്ഷം കമ്പ്യൂട്ടറുകളെയും സൈബർ ആക്രമണം ബാധിച്ചു.
കഴിഞ്ഞ ദിവസം ലോകത്തെ വിവിധ ഇടങ്ങളിൽ ആക്രമണം നടത്തുകയും മോചന ദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത വൈറസുകളെ മാൽവെയർ ടെക് എന്ന ബ്രിട്ടീഷ് കമ്പ്യൂട്ടർ സുരക്ഷാ ഗ്രൂപ്പാണ് തുരത്തിയത്. എന്നാൽ വീണ്ടും ഇന്ന് ആക്രമണമുണ്ടാകുമെന്ന് ഇവർതന്നെ അറിയിച്ചിരുന്നു. തുടർന്ന് വൈറസുകളെ സൂക്ഷിക്കണമെന്ന് അറിയിപ്പും എത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here