ട്വന്റിഫോറിനും ചീഫ് എഡിറ്റര്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം: മൂന്ന് പേര്‍കൂടി അറസ്റ്റില്‍

ട്വന്റിഫോറിനും ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ക്കും സീനിയര്‍ ന്യൂസ് എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിമിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.
അധിക്ഷേപ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന കൂടുതല്‍ പേര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് സൈബര്‍ പോലീസ് അറിയിച്ചു. ( 3 arrested in cyber attack against 24 chief editor)
വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കായി സ്വന്തം ഫേസ്ബുക്ക് അക്കൌണ്ട് സജീവമാക്കിയ ബിജു നെടുമണ്‍കാവ്, എംവി പ്രദീപന്‍, പ്രജീഷ് എന്നിവരെയാണ് കൊച്ചി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. യു പ്രതിഭ എം എല്‍ എ യുടെ മകനുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയതിന് ട്വന്റിഫോറിനും ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സീനിയര്‍ ന്യൂസ് എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിമിനുമെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്.
Read Also: തോൽവിയുടെ പടിവാതിലിൽ നിന്ന് സെമിയിലേക്ക്; ആറുവർഷത്തിനുശേഷം കേരളം രഞ്ജി ട്രോഫി സെമിയിൽ
അറസ്റ്റിലായ മൂന്ന് പേര്‍ക്ക് പുറമെ അധിക്ഷേപ പോസ്റ്റുകള്‍ പ്രചരിപ്പിച്ച ജയകുമാര്‍ അയ്യംകുന്ന് കൊട്ടാരക്കര , റഷീദ് പുത്തന്‍പുരയില്‍ ,പാച്ചേനി രാമചന്ദ്രന്‍ എന്നിവരും കേസില്‍ പ്രതികളാണ്. കലാപാഹ്വാനം സോഷ്യല്‍ മീഡിയകള്‍ വഴി പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍ തുടങ്ങി, ബി എന്‍ എസിലെയും കെ പി ആക്ടിലെയും വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ അറസ്റ്റുകള്‍ വൈകാതെ ഉണ്ടാവുമെന്ന് സൈബര്‍ പോലീസ് അറിയിച്ചു.
Story Highlights : 3 arrested in cyber attack against 24 chief editor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here