നടന്‍ ലോറന്‍സ് സ്വന്തം അമ്മയ്ക്കായി ക്ഷേത്രം പണിതു

തമിഴ് നടനും സംവിധായകനുമായ രാഘവ ലോറന്‍സ് സ്വന്തം അമ്മയ്ക്കായി ക്ഷേത്രം തുറന്നു. മാതൃദിനമായ ഇന്നലെ(ഞായറാഴ്ച)യാണ് അമ്മ കന്‍മണിയുടെ വിഗ്രഹം പ്രതിഷ്ഠിച്ച ക്ഷേത്രം തുറന്നത്. അമ്പത്തൂര്‍ രാഘവേന്ദ്ര സ്വാമി ക്ഷേത്രത്തിന് സമീപത്താണ് ഈ ക്ഷേത്രവും. സിനിമാ രംഗത്ത് ലോറന്‍സിന് ആദ്യകാലത്ത് ഏറ്റവും സഹായകമായി നിലകൊണ്ട ഫൈറ്റ് മാസ്റ്റര്‍ സുബ്ബരായനാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. അമ്മ കന്‍മണിയും ചടങ്ങില്‍ പങ്കെടുത്തു.
ദേവീ വിഗ്രഹത്തിന് മുന്നില്‍ ധ്യാനിച്ച് ഇരിക്കുന്ന കന്‍മണിയുടെ വിഗ്രഹമാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here