ശോഭാ സുരേന്ദ്രനെ തള്ളി എംഎൽഎ രാജഗോപാൽ

കേരള ഗവർണർ പി സദാശിവത്തിനെതിരായ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ പ്രസ്താവന തള്ളി ബിജെപി എംഎൽഎ ഒ രാജഗോപാൽ. യുവാക്കളുടെ വികാരപ്രകടനം മാത്രമായി അത്തരം പ്രസ്താവനകളെ കണ്ടാൽ മതി. ഗവർണർമാരെ അപമാനിക്കുക എന്നത് തന്റെ പാർട്ടിയുടെ നയമല്ലെന്നും രാജഗോപാൽ പറഞ്ഞു. ഗവർണർക്കെതിരെ ബിജെപി നേതാവ് നടത്തിയ പരാമർശത്തിനെതിരെ നിയമസഭയിൽ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും എംഎൽഎമാർ രൂക്ഷമായി വിമർശനം ഉന്നയിച്ചതോടെയാണ് പ്രസ്താവന തള്ളി രാജഗോപാൽ രംഗത്തെത്തിയത്.
ഗവർണർ നടപ്പിലാക്കിയത് ഭരണഘടനാപരമായ ബാധ്യത മാത്രമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഗവർണറെ ഭീഷണിപ്പെടുത്തി എന്തെങ്കിലും നേടിയെടുക്കാമെന്ന് ആരെങ്കിലും കരുതേണ്ടതില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ഗവർണർ ആരുടെയെങ്കിലും കയ്യിലെ പാവയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിയമസഭയിൽ ആഞ്ഞടിച്ചു.
o rajagopal| niyamasabha| kannur nmurder| governor p sadasivam| BJP|
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here