ആര്‍എസ്എസുകാര്‍ മര്‍ദ്ദിച്ച് കൊന്ന അനന്തുവിന് മികച്ച വിജയം

ananthu

പരീക്ഷയുടെ ജയം സാധാരണ മാതാപിതാക്കൾ അടക്കം എല്ലാവരെയും സന്തോഷിപ്പിക്കും. പക്ഷെ , അനന്തുവിന്റെ  വിജയം വീടിനെയും നാടിനെയും ദുഃഖസാന്ദ്രമാക്കി.  ആലപ്പുഴ ചേര്‍ത്തല വയലാറിൽ  ആര്‍എസ്.എസുകാർ മർദ്ദിച്ചു കൊലപ്പെടുത്തിയ ബാലനാണ്  അനന്തു. ഇന്നലെ ഫലം പ്രഖ്യാപിച്ച   പ്ലസ് ടു പരീക്ഷയില്‍ അനന്തു വിജയിച്ചു. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ഗവ. ഹയ​ർ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്​ ടു വിദ്യാര്‍ഥിയായിരുന്ന അനന്തു പരീക്ഷയെഴുതി ഫലം കാത്തിരിക്കെയാണ് ആർ.എസ്​.എസുകാരുടെ ആക്രമണത്തിന് ഇരയായി മരിച്ചത്.  പട്ടണക്കാട് പഞ്ചായത്ത് 10-ാം വാര്‍ഡ് കളപ്പുരക്കല്‍ നികര്‍ത്തില്‍ അശോകൻ -നിര്‍മല ദമ്പതികളുടെ മകനായ അനന്തു ​േകാമേഴ്‌സ് ബാച്ച് വിദ്യാര്‍ഥിയായിരുന്നു.  65 ശതമാനം മാർക്കോടെയാണ്  അനന്തു വിജയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top