മദ്യം വാങ്ങാൻ പണത്തിനായി ദമ്പതികൾ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു

ഝാർഖണ്ഡിലെ ബൊക്കാറോ ജില്ലയിൽ മദ്യത്തിനടിമകളായ ദമ്പതികൾ ഒന്നര മാസം പ്രായമായ ആൺ കുഞ്ഞിനെ 45,000 രൂപക്ക് വിറ്റു. മദ്യം വാങ്ങുന്നതിനായാണ് കുഞ്ഞിനെ ദമ്പതികൾ വിറ്റതെന്ന് ശിശുക്ഷേമ സമിതി കണ്ടെത്തി. ബോക്കാറിൽ അലക്കുകാരനായി ജോലിചെയ്യുന്ന രാജേഷ് ഹെംബോം എന്ന 30കാരനും അദ്ദേഹത്തിന്റെ 28കാരിയായ ഭാര്യയും ചേർന്നാണ് കുഞ്ഞിനെ വിറ്റത്.
45,000 രൂപ നൽകി സന്തോഷ് സാഹിഷ് എന്നയാളാണ് ദമ്പതികളിൽ നിന്നും കുഞ്ഞിനെ വാങ്ങിയതെന്ന് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ദിരേന്ദ്ര കുമാർ പറഞ്ഞു. ചക്രധാർപൂരിൽ താമസിക്കുന്ന 50 വയസ്സുകാരനായ മേഘു മഹാതോക്ക് എന്നയാൾക്കാണ് കുഞ്ഞിനെ വിറ്റത്. മഹാതോക്ക് കുട്ടികളില്ല. സന്തോഷിനെയും മഹാതൊയെയും ബൊക്കാറോ ജയിലിലേക്ക് അയച്ചു. കുഞ്ഞിനെ മാതാപിതാക്കൾക്ക് തന്നെ ഏൽപിച്ചു. കർശന നിർദേശങ്ങളോടെയാണ് ശിശുക്ഷേമ സമിതി കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറിയത്.
parents sold baby
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here