വാനാക്രൈ റാൻസംവെയർ വൈറസ് നിങ്ങളുടെ കമ്പൂട്ടറിനെ ബാധിച്ചിട്ടുണ്ടോ ? എങ്ങനെ തിരിച്ചറിയാം ? എടുക്കേണ്ട സുരക്ഷാ നടപടികൾ

സൈബർ ലോകത്തെ ഭീതിയിലാഴ്ത്തി ലോകമെമ്പാടുമുള്ള കമ്പൂട്ടർ ഉപഭോക്താക്കളെ ആക്രമിക്കുയാണ് വാനാക്രൈ റാൻസംവെയർ വൈറസിലൂടെ. അന്താരാഷ്ട്ര മാധ്യമങ്ങൾ മുതൽ പ്രദേശിക മാധ്യമങ്ങൾ വരെ ചർച്ച ചെയ്യുകയാണ് ഈ വൈറസിനെ കുറിച്ച്. അന്താരാഷ്ട്ര തലത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇങ്ങ് കേരളത്തിലും ഇത്തരം സൈബർ ആക്രമണം ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ എന്താണ് വാനാക്രൈ ?
വാനാക്രൈ റാൻസംവെയർ വയറസ്
വാനാക്രൈ റാന്‌സംവെയർ എന്നാൽ ഒരു വൈറസാണം. നമ്മുടെ കമ്പ്യൂട്ടറിൽ പ്രവേശിച്ച ശേഷം ഡാറ്റയെല്ലാം എടുത്ത് അവയെ ലോക്ക് ചെയ്യുന്നു. ശേഷം പണം നൽകിയാൽ മാത്രം ഡേറ്റ തിരിച്ചുനൽകാം എന്ന ധാരണ മുന്നോട്ട് വെക്കുന്നു. 150 രാജ്യങ്ങളിലായി ഏകദേശം 200,000 കമ്പ്യൂട്ടറുകളെയാണ് വാനാക്രൈ ആക്രമിച്ചത്.
നിങ്ങളുടെ കമ്പ്യൂട്ടർ വൈറസ് പിടിയിലാണോ ?
വിൻഡോസ് എക്‌സ് പി ഓപറേറ്റിങ്ങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളെയാണ് വാനാക്രൈ ആക്രമിക്കുന്നത്. ഇതോടെ ഇത്തരം വൈറസുകളെ ചെറുക്കാനുള്ള പുത്തൻ അപ്‌ഡേറ്റ് മൈക്രോസോഫ്റ്റ് അധികൃതർ ഉപഭോക്താക്കൾക്കായി നൽകിയിട്ടുണ്ട്.
മുമ്പ് യുഎസ് ദേശീയ സുരക്ഷാ ഏജൻസിയാണ് മൈക്രോസോഫ്റ്റിന്റെ ഈ സുരക്ഷാ പിഴവ് ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാൽ ഈ വർഷം ആദ്യം ഇത് പുറത്തായതോടെ ഹാക്കർമാർ ഇത് ഉപയോഗിക്കുകയാണ് ചെയ്തത്.
എങ്ങനെ കമ്പ്യൂട്ടറിൽ സുരക്ഷിതമാക്കാം ?
യുഎസ്, യുകെ എന്നിവിടങ്ങളിലെ കമ്പ്യൂട്ടർ വിദഗ്ധർ ഇത് സംബന്ധിച്ച് മാർഗരേഘ തയ്യാറാക്കിയിട്ടുണ്ട്.
പേഴ്‌സണൽ കമ്പ്യൂട്ടർ, ചെറുകിടെ ബിസിനസ്സ് സ്ഥാപനങ്ങൾ ചെയ്യേണ്ടത് :
- വിൻഡോസിന്റെ പുത്തൻ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുക
- ആന്റി വൈറസ് അപ്‌ഡേറ്റഡ് ആണെന്ന് ഉറപ്പ് വരുത്തുക
- വൈറസുകൾക്കായി കമ്പ്യൂട്ടർ സ്‌കാൻ ചെയ്യുക
- സുപ്രധാന ഡാറ്റകൾ ബാക്കപ്പ് ആക്കി സൂക്ഷിക്കുക.
- ആപ് സ്റ്റോറിൽ നിന്നോ, ട്രസ്റ്റഡ് ലിങ്കുകളിൽ നിന്ന് മാത്രമോ ഡൗൺലോഡ് ചെയ്യുക.
വലിയ സ്ഥാപനങ്ങൾ ചെയ്യേണ്ടത് :
- ഏറ്റവും പുതിയ മൈക്രോസോഫ്റ്റ് സെക്യൂരിറ്റി പാച്ച് ഉപയോഗപ്പെടുത്തുക.
- സുപ്രധാന വിവരങ്ങൾ ബാക്കപ്പ് ആക്കി സൂക്ഷിക്കുക.
- ആന്റി വൈറസ് അപ്‌ഡേറ്റ് ചെയ്യുക, ഒപ്പം കമ്പ്യൂട്ടർ അടിക്കടി സ്‌കാൻ ചെയ്യുക.
- വൈറസ് അടങ്ങിയ സ്‌കാംസ്, മലീഷ്യസ് ലിങ്കുകൾ, ഇമെയിലുകൾ എന്നിവ തിരിച്ചറിയാൻ സ്ഥാപനത്തിലെ ജീവനക്കാരെ പഠിപ്പിക്കുക.
- ഓരോ വർഷവും നെറ്റ്വേർക്ക് സെക്യൂരിറ്റി ഉറപ്പ് വരുത്താൻ പിനട്രേഷൻ ടെസ്റ്റ് റൺ ചെയ്യുക.
- ആപ് സ്റ്റോറിൽ നിന്നോ, ട്രസ്റ്റഡ് ലിങ്കുകളിൽ നിന്ന് മാത്രമോ ഡൗൺലോഡ് ചെയ്യുക.
നിങ്ങൾ വൈറസ് പിടിയിലാണെങ്കിൽ ചെയ്യേണ്ടത്
- അവർ ആവശ്യപ്പെടുന്ന പണം ഒരിക്കലും നൽകാതിരിക്കുക. കാരണം പിടിച്ചെടുത്ത വിവരങ്ങളും മറ്റ് ഡേറ്റകളും തിരിച്ച് നൽകും എന്നതിനെ കുറിച്ച് ഇതുവരെ തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല.
- വൈറസ് പിടിയിലായാൽ ഉടൻ അടുത്തുള്ള ഐടി വിദഗ്ധനുമായി ബന്ധപ്പെടുക
- ബിസിനസ്സ് സ്ഥാപനങ്ങൾ ഉടൻ പോലീസിലും, സൈബർ വിഭാഗത്തിലും അറിയിക്കുക.
- ബാക്കപ്പാക്കി വച്ചിരിക്കുന്ന ഡേറ്റകൾ റീസ്റ്റോർ ചെയ്യുക.
protect personal computer, wannacry, ransomware virus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here