അര്‍ണാബിനെതിരെയുള്ള ടൈംസ് നൗവിന്റെ പരാതി ഇവയാണ്

റിപബ്ലിക്ക് ചാനല്‍ മേധാവി അര്‍ണബ് ഗോ സ്വാമിയ്ക്കെതിരെ മോഷണക്കുറ്റം ആരോപിച്ച് അര്‍ണബ് മുമ്പ് ജോലിചെയ്ത സ്ഥാപനം തന്നെയാണ് രംഗത്ത് എത്തിയിരിക്കുന്നത്. പകര്‍പ്പവകാശ ലംഘനത്തിനാണ് പരാതി. ബെന്നറ്റ് കോള്‍മാന്‍ ആന്റ് കമ്പനി ലിമിറ്റഡ് മുബൈ മൈതാന്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി കഴിഞ്ഞു.ബിസിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള ടൈംസ് നൗവിലാണ് അര്‍ണബ് നേരത്തേ ജോലി ചെയ്തിരുന്നത്. ഇതേ ചാനലിലെ മാധ്യമപ്രവര്‍ത്തക പ്രേമ ശ്രീദേവിയ്ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ശ്രീദേവിയും അര്‍ണബും ഒരേ സമയം ടൈംസ് നൗവില്‍ ജോലി ചെയ്തിരുന്നതാണ്. അര്‍ണബ് റിപബ്ലിക്ക് ചാനല്‍ തുടങ്ങിയപ്പോള്‍ ശ്രീദേവിയും ഇങ്ങോട്ട് വരികയായിരുന്നു
പരാതികള്‍ ഇവ
ടൈംസ് നൗവില്‍ ഇരുവരും ജോലി ചെയ്തപ്പോള്‍ ഉണ്ടായിരുന്ന ഓഡിയോ ടേപ്പുകളാണ് റിപ്പബ്ലിക്ക് ടിവിയില്‍ കാണിച്ചതെന്നാണ് ബിസിസിഎല്ലിന്റെ പരാതി. ടൈംസ് നൗവിന്റെ കൈവശമുണ്ടായിരുന്ന ടേപ്പുകളാണ് ചാനല്‍ ലോഞ്ച് ചെയ്ത സമയത്ത് ശശി തരൂരിനെതിരെ നല്‍കിയ വാര്‍ത്തകളില്‍ റിപബ്ലിക്ക് ചാനല്‍ ഉപയോഗിച്ചത്. ഉപയോഗിച്ചത്. സുനന്ദ പുഷ്കറിന്റെ ടെലിഫോണ്‍സംഭാഷണം ഉള്‍പ്പെടയുള്ളവയാണ് അര്‍ണബ് ഇത്തരത്തില്‍ റിപബ്ലിക്ക് ചാനലില്‍ കാണിച്ചത്. കഴിഞ്ഞ രണ്ട് കൊല്ലമായി ടൈംസ് നൗവിന്റെ കൈവശമുണ്ടായിരുന്നതാണിത്.
വിശ്വാസവഞ്ചന, മോഷണം, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി നിയമത്തിന്റെ ലംഘനം എന്നിവയാണ് അര്‍ണബിന്റെ മേലുള്ള പരാതികള്‍. മെയ് ആറിനും, എട്ടിനും നിരവധി തവണ നിയമലംഘനം നടന്നതായി പരാതിയില്‍ പറയുന്നു.
Times Now files criminal case for stealing against Arnab Goswami .Arnab Goswami,Times Now,republic tv, sasi tharoor, act, case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here