വയനാട്ടില്‍ നാളെ ഹര്‍ത്താല്‍

നിലമ്പൂര്‍- നഞ്ചന്‍ കോട് റെയില്‍ പാതയെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നാരോപിച്ച് വയനാട്ടില്‍ നാളെ ഹര്‍ത്താല്‍. പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സി പിന്മാറിയതിനെ തുടര്‍ന്നാണ് സമരവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് എത്തിയിരിക്കുന്നത്. വിശദമായ പദ്ധതി രേഖ തയ്യാറാക്കാനായി പ്രാരംഭത്തുക സർക്കാർ നൽകാത്തതിനെ തുടർന്നാണ് ഡി. എം. ആർ. സി. പിൻമാറിയത്
യുഡിഎഫും, ബിജെപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എട്ട് കോടി രൂപയാണ് പാതയുടെ സര്‍വെ നടപടികള്‍ക്കായി സര്‍ക്കാറിന് കേന്ദ്രം അനുവദിച്ചത്. സത്യവനം കാട്ടിലൂടെ പാത നിര്‍മ്മാണം സാധ്യമല്ലെന്ന് കര്‍ണ്ണാടകം അറിയിച്ചതിനെ തുടര്‍ന്നാണ് പദ്ധതി മുട്ടിലിഴയാന്‍ തുടങ്ങിയത്. എന്നാല്‍ ഇ ശ്രീധരന്‍ നല്‍കിയ പ്ലാന്‍ കര്‍ണ്ണാടകം അംഗീകരിച്ചതോടെ ഈ തടസ്സവും നീങ്ങിയിരുന്നു. കൊങ്കണ്‍ മാതൃകയില്‍ കാടിനുള്ളിലൂടെയുള്ള പാത മുപ്പത് അടി താഴ്ചയില്‍ ഭൂഗര്‍ഭ പാത നിര്‍മ്മിക്കാമെന്നായിരുന്നു ഇ ശ്രീധരന്‍ മുന്നോട്ട് വച്ച നിര്‍ദേശം. എന്നാല്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ഡിഎംആര്‍സി പദ്ധതിയില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഇതെ തുടര്‍ന്നാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്.
ഈ പാത യാഥാര്‍ത്ഥ്യമാകുന്നതോടെ കൊച്ചി ബാംഗളൂരു യാത്ര ദൂരം കുറയും. ചരക്ക് ഗതാഗതത്തിനും സൗകര്യ പ്രദമായ പാതയാണിത്.
ഹര്‍ത്താലില്‍ നിന്നും ആശുപത്രി, പാല്‍, പത്രം തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്.
wayanadu rail,Nilambur,Indian railway,DMRC,e sreedaran,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here