ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ കമ്മട്ടിപ്പാടത്തിന് പുരസ്‌കാരം

പതിനേഴാമത് ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിന് അംഗീകാരം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ പി.
ബാലചന്ദ്രനാണ് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. ഒറ്റയാൾ പാത എന്ന ചിത്രത്തിലെ അഭിനയത്തിന് കെ. കലാധരൻ മികച്ച നടനായി
തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച നടിക്കും സംവിധാനത്തിനുമുള്ള പുരസ്‌കാരം സ്വന്തമാക്കിയത് കൊങ്കണ സെൻ ശർമയാണ്. ലിപ്സ്റ്റിക്ക് അണ്ടർ മൈ ബുർഖയിലെ അഭിനയമാണ് കൊങ്കണയെ മികച്ച നടിയാക്കിയത്. എ ഡെത്ത് ഇൻ ഗംജ് സംവിധാനത്തിനുള്ള പുരസ്‌കാരം കൊങ്കണയ്ക്ക് നേടിക്കൊടുത്തു.
kammattipadam won newyork indian film festival award
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here