ജൂലിയൻ അസാൻജിനെതിരായ ബലാത്സംഗ കേസ് അവസാനിപ്പിച്ചു

വിക്കിലീസ് സ്ഥാപകൻ ജൂലിയൻ അസാൻജിന് നേരെ ആരോപിക്കപ്പെട്ട ബലാത്സംഗ കുറ്റത്തിന്റെ അന്വേഷണം സ്വീഡൻ അവസാനിപ്പിച്ചു. 7 വർഷത്തെ ആന്വേഷണത്തിന് ശേഷം കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചതായി സ്വീഡൻ അറിയിച്ചു. ലണ്ടനിലെ ഇക്വഡോറിയൻ എംബസിയിൽ ഇരുന്ന് ചിരിക്കുന്ന തന്റെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് അസാൻജെ വാർത്തയോട് പ്രതികരിച്ചത്.
കേസിൽ സ്വീഡന് തന്നെ കൈമാറുമെന്ന് ഭയന്ന് 2012 മുതൽ അസാൻജ് ലണ്ടനിലെ ഇക്വഡോർ എംബസിൽ അഭയം തേടിയിരിക്കുകയാണ്. ഉടൻ ലണ്ടൻ വിടുമെന്ന് വിക്കിലീസ് വൃത്തങ്ങൾ അറിയിച്ചെങ്കിലും അസാൻജിനെ അറസ്റ്റ് ചെയ്യാനുള്ള മറ്റ് വകുപ്പുകൾ നിലനിൽക്കുന്നുണ്ടെന്ന് ലണ്ടൻ പോലീസ് വ്യക്തമാക്കി. ഓസ്‌ട്രേലിയൻ പൗരനായ അസാൻജ് സ്ഥാപിച്ച വിക്കിലീക്‌സ് അമേരിക്കയുടെ രഹസ്യ നയതന്ത്രകേസിൽ സന്ദേശങ്ങൾ പ്രസിദ്ധീകരിച്ചത് 2010 ലാണ്.
Julian Assange | wikileaks | Sweden |
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here