Advertisement

വാട്ട്‌സാപ്പിലൂടെ പ്രചരിച്ച വ്യാജവാർത്തയുടെ അടിസ്ഥാനത്തിൽ 7 പേരെ ജനക്കൂട്ടം തല്ലിക്കൊന്ന കേസ്; 19 പേർ അറസ്റ്റിൽ

May 22, 2017
Google News 1 minute Read
jharkhand mob killed 7

ഝാർഖണ്ഡിൽ ഏഴുപേരെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ മൂന്നു ദിവസത്തിനുള്ളിൽ 19 പേരെ അറസ്റ്റ് ചെയ്തു.സിങ്ഭും ജില്ലയിൽ നടന്ന രണ്ടു സംഭവങ്ങളിലായാണ് ഏഴു പേരെ ജനക്കൂട്ടം തല്ലിക്കൊന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് ആരോപിച്ചായിരുന്നു മർദനം. വാട്ട്‌സപ്പിലൂടെ പ്രചരിച്ച വ്യാജവാർത്തയുടെ അടിസ്ഥാനത്തിലാണ് ജനക്കൂട്ടം ഇവരെ ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

കുട്ടികളെ തട്ടിക്കൊണ്ട് പോയി അവരുടെ ശരീരഭാഗങ്ങൾ വിൽക്കുന്നതായി വാട്ട്‌സപ്പിൽ വ്യാജ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതാണ് മൃഗീയ കൊലപാതകങ്ങൾക്ക് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവമറിഞ്ഞ് രണ്ട് ഗ്രാമങ്ങളിൽ പോലീസ് എത്തിച്ചേർന്നപ്പോൾ ഗ്രാമവാസികൾ പോലീസുകാരെയും ആക്രമിച്ചു. വാട്ട്‌സപ്പിലൂടെയുണ്ടായ വ്യാജപ്രചാരണങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

jharkhand mob killed 7

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here